• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | ചെങ്ങന്നൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു

Accident | ചെങ്ങന്നൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കോഴഞ്ചേരി-മാവേലിക്കര എം കെ, റോഡില്‍ ചെറിയനാട് പടനിലം ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ആലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ ചെറിയനാട് കാര്‍ത്തിക്ക് നിവാസില്‍ ചെറുവള്ളില്‍ വീട്ടില്‍ കുട്ടന്‍ ആചാരി (72) ആണ്​ മരിച്ചത്. ഭാര്യ വിജയമ്മ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കോഴഞ്ചേരി-മാവേലിക്കര എം കെ, റോഡില്‍ ചെറിയനാട് പടനിലം ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊല്ലകടവില്‍ നിന്നും, ചെങ്ങന്നൂര്‍ ഭാഗത്തേക്കു അമിത വേഗതയിൽ എത്തിയ ബൈക്ക്‌ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് തലയിടിച്ചാണ് കുട്ടൻ ആചാരി റോഡിലേക്ക് വീണ്ടതെന്ന് പോലീസ് പറഞ്ഞു.

  ഇദ്ദേഹത്തെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കള്‍ : ജയകുമാര്‍ , ഹരികുമാര്‍. മരുമക്കള്‍ : പുഷ്പ, ശാന്തി. ശവസംസ്കാരം പിന്നീട്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

  ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി; മൂന്നുമാസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം

  ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

  ഇന്ന് രാവിലെ 10.30ന് കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. അഞ്ചുതെങ് പോലീസും. വര്‍ക്കല ഫയര്‍ ആന്‍ഡ് റേസ്‌ക്ക്യു ടീം സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തു എടുത്തത്. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

  മറ്റൊരു സംഭവത്തിൽ വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ വൈകിട്ടോടെയാണ് പീരുമേട് കോടതിയിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. അടുത്ത ദിവസം കൂടുതൽ തെളിവെടുപ്പിനായി ഇയാളെ പോലിസ് കസ്റ്റഡിയിൽ വാങ്ങും.

  ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസ്സുകാരിയെ തുങ്ങിമരിച്ചതായി കാണപ്പെടുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതോടെ തനിച്ചായിരുന്ന കുട്ടി കളിക്കുന്നതിനിടെ കയറിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
  മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഞായറാഴ്ച്ചയാണ് അയൽവാസിയും കുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനുമായിരുന്ന പ്രതി അർജുൻ പിടിയിലായത്.
  Published by:Anuraj GR
  First published: