• HOME
  • »
  • NEWS
  • »
  • kerala
  • »
  • അ​ര്‍​ദ്ധരാത്രിയിൽ യുവാവ് പുറത്തിറങ്ങിയപ്പോൾ പിടിയിലായി;  വീട് പരിശോധിച്ച പൊലീസ് ഞെട്ടി

അ​ര്‍​ദ്ധരാത്രിയിൽ യുവാവ് പുറത്തിറങ്ങിയപ്പോൾ പിടിയിലായി;  വീട് പരിശോധിച്ച പൊലീസ് ഞെട്ടി

അ​ര്‍​ദ്ധരാ​ത്രി​യി​ല്‍ പുറത്തിറങ്ങിയ പറയഞ്ചേരി സ്വദേശിയാണ് പോലീസ് പിടിയിലായത്

arrest

arrest

  • Share this:
    കോഴിക്കോട്: അ​ര്‍​ദ്ധരാ​ത്രി​യി​ല്‍ പുറത്തിറങ്ങിയ പറയഞ്ചേരി സ്വദേശി ലോക്ക്ഡൗൺ ലംഘിച്ചതിന് പന്തീരംകാവ് പൊലീസിന്റെ പിടിയിൽ. തുടർന്ന് പറയഞ്ചേരിയിലുള്ള യുവാവിൻ്റെ വീട്  പരിശോധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. കറുത്ത ടീ ഷർട്ടുകളും മുഖം മൂടിയും ഉൾപ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

    ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ലൈ​റ്റ് മാ​ളി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ​27കാരനെ  പോ​ലീ​സ് അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ പി​ടി​കൂ​ടു​ന്ന​ത്. കൂ​ടു​ത​ല്‍ അന്വേഷണത്തിന്‍റെ ഭാ​ഗ​മാ​യി പൊലീസ് വീട് പരിശോധിക്കുകയായിരുന്നു. പ്ര​ദേ​ശ​ത്ത് രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങി ഭീതി​പ​ര​ത്തു​ന്ന​തി​നാ​ണോ ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഖംമൂ​ടി​യും ടീ​ഷ​ര്‍​ട്ടും സൂ​ക്ഷി​ക്കുന്നതെന്ന് പരിശോധിക്കുമെന്ന് പ​ന്തീ​രാ​ങ്കാ​വ് എ​സ്‌​.ഐ. വി.​എം. ജ​യ​ന്‍ പ​റ​ഞ്ഞു.

    Also read: കോഴിക്കോട് നഗരത്തെ വിറപ്പിച്ച 'ബ്ലാക്ക് മാൻ' കുടുങ്ങി: പിടിയിലായ ആൾ പോക്സോ കേസ് പ്രതി

    അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് മാ​ത്ര​മാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​റ്റു​കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലാക്ക്മാൻ എന്ന പേരിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് കോഴിക്കോട് നഗരവാസികൾ. രാത്രി സഞ്ചാരത്തിനിടെ  മാറാട് സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. തുടർന്നും പലയിടത്ത് കതകിൽ മുട്ടിയും വീടിന് കല്ലെറിഞ്ഞും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാട്ടം തുടരുന്നതിനിടെയാണ് പറയഞ്ചേരി സ്വദേശി പിടിയിലായത്.
    Published by:user_57
    First published: