നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Social Media Arrest: ഐഎസ്, ജയ്ഷെ മുഹമ്മദ് സംഘടനകളെ പിന്തുണച്ച് FB post ചെയ്തയാളെ അറസ്റ്റ് ചെയ്തു

  Social Media Arrest: ഐഎസ്, ജയ്ഷെ മുഹമ്മദ് സംഘടനകളെ പിന്തുണച്ച് FB post ചെയ്തയാളെ അറസ്റ്റ് ചെയ്തു

  മഞ്ചേരി സ്വദേശിയാണ് അറസ്റ്റിലായത്

  News18

  News18

  • News18
  • Last Updated :
  • Share this:
   മലപ്പുറം:  ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പോസ്റ്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരവാദ സംഘടനകളെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്കറിനെ (47) ആണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

   ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരന്തരമായി വർഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി പൊലീസിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

   വർഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

   മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മലപ്പുറം ഡിവൈ എസ് പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ് ഐ ബൈജു ഇആര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

   First published: