ഇടുക്കി:നെടുങ്കണ്ടത്ത് കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് റോഡില്‍ ഉപേക്ഷിച്ച് മുങ്ങി. നാട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കടം ടൗണിലാണ് സംഭവം നടന്നത് മധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ രണ്ടാഴ്ച മുമ്പാണ് ജോലിക്കായി നെടുങ്കണ്ടത്ത് എത്തിയത്.
മദ്യമിച്ച് എത്തുന്ന ഭര്‍ത്താവുമായി ഭാര്യ നിരന്തരം കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്നു തോട്ടത്തിന്റെ ഉടമ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടു.
തുടര്‍ന്ന് തൂക്കുപാലം ടൗണിലെത്തിയ ദമ്പതിമാര്‍ റോഡരികില്‍ നിന്ന് വഴക്കുണ്ടാക്കി. ഇതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് വാഹനത്തില്‍ കയറി പോകുകയായിരുന്നു.
തുടര്‍ന്ന ഭാര്‍ത്താവ് തിരികെ വരാതിരുന്നതോടെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
ഇയാളെ കുറിച്ച് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ കൊണ്ടു പോകുന്നതിനായി അമ്മ എത്തുന്നതുവരെ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Vishu | വിഷുക്കൈനീട്ടം നൽകാൻ അച്ഛനെത്തിയില്ല; സ്നേഹസമ്മാനം നൽകി ജഡ്ജി
വിഷുക്കൈനീട്ടം (Vishu Kaineettam) തരാന്‍ അച്ഛനെത്തുന്നതും നോക്കി ആ കുരുന്നുകള്‍ ഒരുപാട് നേരം കോടതിയില്‍ കാത്തിരുന്നു. ഒടുവില്‍ കുടുംബ കോടതി ജഡ്ജി തന്നെ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കുകയും ചെയ്തു. തൊടുപുഴ സിവില്‍ സ്റ്റേഷനിലെ കുടുംബകോടതിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതിക്കൊപ്പമാണ് എട്ടും നാലും വയസുള്ള കുട്ടികള്‍ താമസിക്കുന്നത്.
കുട്ടികളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അച്ഛന് അതിനായി കോടതിയെ സമീപിച്ചു. കുട്ടികളുമായി കോടതിയിലെത്തണമെന്നും പിതാവിന് കാണാന്‍ അവസരം നല്‍കണമെന്നും യുവതിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിഷുക്കാലമായതിനാല്‍ കുട്ടികളെ കാണുമ്പോള്‍ കൈനീട്ടം കൊടുക്കണമെന്ന് അച്ഛനോടും കോടതി നിര്‍ദേശിച്ചിരുന്നു.
Also Read- 'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ
എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ കേസ് വിളിച്ചപ്പോള്‍ യുവതിയും മക്കളും മാത്രമാണ് കോടതിയിലെത്തിയത്. ഉച്ചവരെ കാത്തിരുന്നിട്ടും അച്ഛന് എത്തിയില്ല. തുടര്‍ന്ന് ജഡ്ജി ജി.മഹേഷ് രണ്ട് കുട്ടികളെയും അടുത്ത് വിളിച്ച് വിഷു കൈനീട്ടം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.