പേരിലെ സമാനത പോക്സോ കേസിൽ കുടുക്കി: നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ച് പ്രവാസി

പീഡനത്തിനിരയായ പെൺകുട്ടിയെ നൗഫലിന്റെ ഫോട്ടോ കാണിച്ച് പ്രതി ചേർക്കുകയായിരുന്നു.

news18
Updated: September 22, 2019, 10:41 AM IST
പേരിലെ സമാനത പോക്സോ കേസിൽ കുടുക്കി: നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ച് പ്രവാസി
ഹൈക്കോടതി
  • News18
  • Last Updated: September 22, 2019, 10:41 AM IST
  • Share this:
കോഴിക്കോട്: പോക്സോ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട യുവാവ് നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നത്. എടച്ചേരി തലായി മീത്തലെ പറമ്പത്ത് വലിയ പറമ്പത്ത് സ്വദേശി നൗഷാദ് എന്ന യുവാവാണ് കേസിൽ നിന്നും ഹൈക്കോടതി ഉത്തരവോടെ ഒഴിവാക്കപ്പെട്ടത്.

ഖത്തറിൽ ജോലി ചെയ്യുകയാണ് നൗഫൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പത്ത് മാസം മുൻപാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടത്. പീഡനത്തിനിരയായ പെൺകുട്ടിയെ നൗഫലിന്റെ ഫോട്ടോ കാണിച്ച് പ്രതി ചേർക്കുകയായിരുന്നു. ഇതേപേരിലുള്ള മറ്റൊരാളാണ് യഥാർഥ പ്രതിയെന്നാണ് സൂചന. നൗഫലിനെതിരെ കേസെടുത്ത പൊലീസ് ഇയാൾ‌ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Also Read-ഹൗഡി മോദി സംഗമത്തിന് മണിക്കൂറുകൾ ബാക്കി; നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും

ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടിലിറങ്ങിയാൽ പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ നേപ്പാൾ വഴി നാട്ടിലെത്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് തെളിയിക്കാൻ ഇയാള്‍ നടത്തിയ പോരാട്ടം വിജയം കാണുകയും നൗഫലിനെ കേസിൽ നിന്നൊഴിവാക്കാൻ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിടുകയും ആയിരുന്നു.

കുട്ടിക്ക് തെറ്റു പറ്റിയതാണെന്നും ഈ നൗഫല്‍ അല്ല പ്രതിയെന്നും കാണിച്ച് ഇരയായ പെൺകുട്ടിയുടെ കുടുംബവും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. യഥാർഥ പ്രതിക്കെതിരെ പെൺകുട്ടി മൊഴിയും നൽകിയതോടെ നൗഫലിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading