• HOME
 • »
 • NEWS
 • »
 • kerala
 • »
 • Online Fraud | ഓര്‍ഡര്‍ ചെയ്തത് 42,000 രൂപയുടെ സൈക്കിള്‍; കിട്ടിയത് തുരുമ്പിച്ച വീലും ട്യൂബും

Online Fraud | ഓര്‍ഡര്‍ ചെയ്തത് 42,000 രൂപയുടെ സൈക്കിള്‍; കിട്ടിയത് തുരുമ്പിച്ച വീലും ട്യൂബും

42,000 രൂപ വിലയുണ്ടായിരുന്ന സൈക്കിള്‍ ഓഫര്‍ വഴി 11,500 രൂപയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്.

Online_Fraud

Online_Fraud

 • Last Updated :
 • Share this:
  തൃശൂര്‍: ഓണ്‍ലൈന്‍ വഴി സൈക്കിള്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന തൃശൂര്‍ കോലഴി സ്വദേശിയ്ക്ക് കിട്ടിയത് തുരുമ്പിച്ച ഒരു ചക്രവും ട്യൂബും പ്ലാസ്റ്റിക് ചാക്കുകളും. 42,000 രൂപ വിലയുണ്ടായിരുന്ന സൈക്കിള്‍ ഓഫര്‍ വഴി 11,500 രൂപയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്. പ്രമുഖ കമ്പനിയുടെ 21 ഗീയറുള്ള സൈക്കിളാണ് കോലഴി സ്വദേശി ജയകുമാര്‍ ഓര്‍ഡര്‍ ചെയ്തത്.

  ഡിസംബര്‍ 27നാണ് സൈക്കിള്‍ ബുക്ക് ചെയ്തത്. ജനുവരി 11 ന് സൈക്കിള്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നാലു ദിവസം മുന്‍പ് തന്നെ ഓര്‍ഡര്‍ വീട്ടിലെത്തി. ഓണ്‍ലൈനിലൂടെ ഒട്ടേറെ തവണ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനൊരു അനുഭവം ആദ്യമായാണെന്ന് ജയകുമാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി.

  Also Read-70,000രൂപയുടെ ഐഫോണിനു പകരം അലക്കുസോപ്പ്; പണം തിരികെ നല്‍കി ആമസോണ്‍

  Online fraud | കൊച്ചിയില്‍ ഇന്റര്‍നെറ്റ് വഴിതട്ടിപ്പ്; യുവാവിന് നഷ്ടമായത് 70,000 രൂപ

  കൊച്ചി: ഇന്റര്‍നെറ്റില്‍ (Internet) ബാങ്കിന്റെ (Bank) കസ്റ്റമര്‍ കെയര്‍ നമ്പര്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച യുവാവിന് നഷ്ടപ്പെട്ടത് 70,000രൂപ. ഒരു പണമിടപാട് നടത്തിയിട്ട് ശരിയാകാത്തതെ വന്നതിനെ തുടര്‍ന്ന് ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനാണ് കിഴക്കമ്പലം സ്വദേശിയായ വ്യക്തി ഇന്റര്‍നെറ്റില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ അന്വേഷിച്ചത്.

  ഏറെ നേരം അന്വേഷിച്ചപ്പോള്‍ ലഭിച്ച നമ്പര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റതായിരുന്നു. എന്നാല്‍ ഇത് അറിയാതെ കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്കിന്റ അധികാരികള്‍ എന്ന രീതിയാലാണ് നമ്പറില്‍ നിന്ന് സംസാരിച്ചത്.

  സംസാരം തുടരുന്നതിനിടയില്‍ അവര്‍ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്റ മൊബൈല്‍ ഫോണിലുള്ള വിവരങ്ങളും സ്‌ക്രീനില്‍ വരുന്ന കാര്യങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തി. അടുത്ത നിമിഷം തന്നെ യുവാവിന്റ ക്രെഡിറ്റ് കാര്‍ഡിലുണ്ടായിരുന്ന 70,000 രൂപനഷ്ടമായി. ഈ വിവരം സന്ദേശമായി ഫോണില്‍ എത്തിയതോടെ താന്‍ തട്ടിപ്പിന് ഇരയായെന്ന വിവരം യുവാവ് അറിഞ്ഞത്.

  ഉടന്‍ തന്നെ യുവാവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിനാണ് യുവാവ് ആദ്യം പരാതി നല്‍കിയത്. പരാതി കിട്ടിയ ഉടനെ തന്നെ കൃത്യസമയത്ത് റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്റ ഇടപെടല്‍ മൂലമാണ് പണം തിരിച്ചുകിട്ടാന്‍ നടപടിയായത്.

  എസ്. പി യുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെട്ടെന്നു തന്നെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി.തട്ടിപ്പുസംഘം ഈ പണം ഉപയോഗിച്ച്ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ നിന്ന് ഒരുലാപ്‌ടോപ്പും ഒരു മൊബൈല്‍ ഫോണും വാങ്ങിയതായി കണ്ടെത്തി. പെട്ടെന്നുതന്നെ ഈ വാങ്ങല്‍ മരവിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. പണം യുവാവിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു.

  Also Read-Online Fraud | മിസ്ഡ് കോൾ വഴി ഓൺലൈൻ തട്ടിപ്പ്; വ്യവസായിക്ക് നഷ്ടമായത് 46 ലക്ഷം രൂപ

  സമാനമായ രീതിയില്‍ പലര്‍ക്കും ഇതിന് മുന്‍പും പണം നഷ്ടമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ ലൈനുകളില്‍ പല കമ്പനികളുടെയും പേരില്‍ ഒര്‍ജിനിലിനെ വെല്ലുന്ന വിധത്തിലാണ് വ്യാജ വെബ് സൈറ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്. പലരു ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ വ്യാജ സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടുമ്പോഴാണ് ഇത്തരത്തില്‍ കബളിപ്പിക്കലിന് വിധേയരാവുന്നത്.

  കസ്റ്റമര്‍ കെറുകളുമായി ബന്ധപ്പെടുമ്പോള്‍ അനാവശ്യമായി നിര്‍ദ്ദേശങ്ങളില്‍ വഞ്ചിതരാവരുതെന്നാണ് പോലീസ് പറയുന്നത്. എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായാലും ആപ്പീക്കേഷനുകള്‍ ഇന്റസ്റ്റാള്‍ ചെയ്യുകയോ, രഹസ്യ നമ്പറുകളും, ഒ. ടി. പി യും പറഞ്ഞ് കൊടുക്കരുതെന്നും പോലീസ് പറയുന്നു.
  രാജ്യത്തിന് അകത്തും, പുറത്തും നിന്നുമായി ഇത്തരത്തില്‍ വലിയ തട്ടിപ്പ് സംഘങ്ങള്‍ ഉണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്‍സ്‌പെക്ടര്‍ എം. ബി. ലത്തീഫ്,എസ്. ഐ എം. ജെ. ഷാജി, സി. പി. ഒ.മാരായ വികാസ് മണി, പി. എ. റഫീക്, ജെറികുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  Published by:Jayesh Krishnan
  First published: