HOME /NEWS /Kerala / നടക്കാൻ ഇറങ്ങിയപ്പോൾ കടിച്ച നായയെ കീഴടക്കി യുവാവ്

നടക്കാൻ ഇറങ്ങിയപ്പോൾ കടിച്ച നായയെ കീഴടക്കി യുവാവ്

ദേഹമാസകലം കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞെങ്കിലും നായയെ ശ്രമകരമായി നാസർ കീഴടക്കുകയായിരുന്നു

ദേഹമാസകലം കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞെങ്കിലും നായയെ ശ്രമകരമായി നാസർ കീഴടക്കുകയായിരുന്നു

ദേഹമാസകലം കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞെങ്കിലും നായയെ ശ്രമകരമായി നാസർ കീഴടക്കുകയായിരുന്നു

  • Share this:

    കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ കടിച്ച നായയെ കീഴടക്കി യുവാവ്. കോഴിക്കോട് പന്തീരാങ്കാവ് പുന്നയൂര്‍ക്കുളം സ്വദേശി അബ്ദുള്‍ നാസറാണ് കടിച്ച നായയെ സാഹസികമായി പിടിച്ചു കെട്ടിയത്. കഴിഞ്ഞ ദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിനെ വളർത്തുനായ കടിച്ചത്.

    ദേഹമാസകലം കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞെങ്കിലും നായയെ ശ്രമകരമായി നാസർ കീഴടക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി നാസറിനെ സഹായിക്കുകയും ചെയ്തു.

    അക്രമാസക്തനായി നിന്ന നായയെ നാസറും ഒപ്പമുണ്ടായിരുന്നവരും കൂടി കയറെടുത്ത് കെട്ടിയിടുകയായിരുന്നു. നായ കൂടുതൽ ആളുകളെ കടിക്കുന്നത് തടയാനാണ് വളരെ കഷ്ടപ്പെട്ടാണെങ്കിലും അതിനെ പിടിച്ച്‌ കെട്ടിയതെന്ന് നാസര്‍ പറയുന്നു.

    Also Read- കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനം: മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി; പ്രതിരോധമന്ത്രാലയം അന്വേഷണം തുടങ്ങി

    പിന്നീട് നാസറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ശരീരത്തില്‍ പലഭാഗത്തും ഗുരുതരമായ രീതിയില്‍ കടിയേറ്റിട്ടുണ്ട്. പ്രദേശവാസിയുടെ വളര്‍ത്തുനായയാണ് നാസറിനെ കടിച്ചത്. വിവരമറിഞ്ഞ് ഉടമസ്ഥരെത്തി നായയെ തിരികെ കൊണ്ടുപോയി.

    News Summary- A young man overcame a dog that bit him during his morning walk. Abdul Nasser, a resident of Punnayurkulam, Kozhikode Panthirankav, bravely caught the bitten dog and tied it up. Nasser was bitten by a pet dog when he was out for a morning walk.

    First published:

    Tags: Dog bite