• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യപാനത്തിന് ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തി;യുവാവ് തെങ്ങിൽ കയറി; പതുങ്ങിയിരുന്ന് പിടികൂടി ഫയർഫോഴ്സ്

മദ്യപാനത്തിന് ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തി;യുവാവ് തെങ്ങിൽ കയറി; പതുങ്ങിയിരുന്ന് പിടികൂടി ഫയർഫോഴ്സ്

ആംബുലൻസ് വീട്ടിലെത്തിയതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽ നിന്നിറങ്ങിയോടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽ കയറുകയായിരുന്നു.

  • Last Updated :
  • Share this:
    പത്തനംതിട്ട: മദ്യപാന ചികിത്സയ്ക്ക് കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് തെങ്ങിൽ കയറിയ യുവാവിനെ താഴെയിറക്കി. ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്. കടയ്ക്കാട് വടക്ക് സ്വദേശിയായ രാധാകൃഷ്ണനേയാണ് പുലർച്ചെ ഒന്നേ മുക്കാലോടു കൂടി താഴെ ഇറക്കിയത്.

    ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽ നിന്നിറങ്ങിയോടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽ കയറുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.



    പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച്‌ ഇറക്കാൻ ശ്രമിച്ചു. രാത്രി 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ നോക്കി. പക്ഷേ, ചാടുമെന്ന ഭീഷണിയായിരുന്നു മറുപടി. ഇതോടെ ഈ ശ്രമമവും ഉപേക്ഷിച്ചു.



    എന്നാൽ രക്ഷാപ്രവർത്തനങ്ങൾ നിർത്തി മടങ്ങുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വെളിച്ചങ്ങളൊക്കെ അണച്ച് ഇരുളിൽ മാറി പതുങ്ങിയിരിക്കുകയായിരുന്നു. എല്ലാവരും പോയി ഉറപ്പിച്ചശേഷം രാധാകൃഷ്ണന്‍ താഴേക്കിറങ്ങി. ഈ സമയം ലൈറ്റുകൾ തെളിച്ച് രക്ഷാപ്രവർത്തകരും നാട്ടുകാരും ഓടിക്കൂടി.



    ഇത് കണ്ട ഇയാൾ വീണ്ടും തെങ്ങിന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കയറി ഇയാളെ വലിച്ച് താഴെ ഇടുകയായിരുന്നു. തെങ്ങിന് മുകളിൽ മടലുകൾ കെട്ടി ഉറപ്പിച്ചായിരുന്നു അർധരാത്രിവരെ ഇയാൾ തെങ്ങിന് മുകളിൽ കഴിഞ്ഞത്. അപകടമോ പരിക്കോ പറ്റാതിരിക്കാൻ വലിയ രീതിയിൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നത് കൊണ്ട് താഴെ വീണാലും പരിക്കുകൾ ഏൽക്കുമായിരുന്നില്ല.
    Published by:Jayesh Krishnan
    First published: