കോഴിക്കോട്: കോടഞ്ചേരിയില്‍ വൈക്കോല്‍ ലോറിക്ക് തീപിടിച്ചു. തീ ആളിപടര്‍ന്നതോടെ ഡ്രൈവര്‍ ഇറങ്ങിയോടി. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ നാട്ടുകാരനായ ഷാജി വര്‍ഗീസ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊലീസിന്റ നിര്‍ദേശപ്രകാരം ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി. ലോറി ഗ്രൗണ്ടിലൂടെ ഓടിച്ച് തീ പിടിച്ച വൈക്കോല്‍ കെട്ടുകള്‍ താഴെ തള്ളിയിട്ടതോടെയാണ് വന്‍ ദുരന്തം ഒഴിവായി.
ഷാജി വര്‍ഗീസ് ലോറിയില്‍ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. പിന്നാലെ ലോറിയില്‍ നിന്ന് തീ പിടിച്ച വൈക്കോല്‍ താഴെയിറാക്കാനുള്ള ശ്രമമായി. ഇതിനായി ഗ്രൗണ്ടില്‍ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടില്‍ വീണു. ഇതോടെ ലോറിക്ക് തീപിടിക്കുന്നത് ഒഴിവായി.
കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാരനായ ഷാജി പാപ്പന് എന്ന് വിളിക്കുന്ന ഷാജി വര്‍ഗീസ്. ഷാജിയുടെ മനോധൈര്യമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങള്‍ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു.
വയനാട്ടില്‍ നിന്നും വൈക്കോലുമായി വന്ന കെ.എല്‍ 51 കെ. -3098 നമ്പര്‍ ലോറിക്കാണ് ഓടുന്നതിനിടെ തീ പിടിച്ചത്. ഇലക്ട്രിക് കമ്പികള്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാക് വൈക്കോല്‍ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. വന്‍ ദുരന്തത്തില്‍ നിന്ന് പ്രദേശത്തെ രക്ഷപെടുത്തിയ ഷാജിക്ക് അഭിനന്ദനവുമായി ഒട്ടേറെപേരാണ് എത്തുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.