• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെയിനില്‍ നിന്ന് തലകറങ്ങി യുവതി പുറത്തേക്ക് വീണു; കൈവിടാതെ രക്ഷകനായി മിന്‍ഹത്ത്

ട്രെയിനില്‍ നിന്ന് തലകറങ്ങി യുവതി പുറത്തേക്ക് വീണു; കൈവിടാതെ രക്ഷകനായി മിന്‍ഹത്ത്

ട്രെയിനില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ യുവതിയ്ക്ക് രക്ഷയായി മിന്‍ഹത്ത്

  • Share this:
    വടകര: ട്രെയിനില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് വീണ യുവതിയ്ക്ക് രക്ഷയായി എന്‍ജിനിയറിങ് വിദ്യാര്‍ഥി. പട്ടാമ്പിയ്ക്ക് സമീപം പരശുറാം എക്‌സ്പ്രസില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയെയാണ് മിന്‍ഹത്ത് രക്ഷിച്ചത്. ജീഷ്ണ തെറിച്ചുവീണ ഉടനെ മിന്‍ഹത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

    വീഴുമ്പോള്‍ പിടിക്കാനാഞ്ഞതാണ്, പക്ഷേ, വിരല്‍ത്തുമ്പുതൊട്ട് യുവതി തീവണ്ടിയില്‍നിന്ന് തെറിച്ചുപോയി. എന്നിട്ടും കൈവിടാതെ അവസരോചിതമായി ഇടപെടലിലൂടെ യുവതിയെ ജീവതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

    പട്ടാമ്പിക്ക് അടുത്തെത്തുമ്പോള്‍ ശൗചാലയത്തിലേക്ക് പോകുന്നതിനിടെയാണ് ജീഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചുപോയത്. ഈ സമയം തൊട്ടടുത്തായി മിന്‍ഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച ഉടന്‍ മിന്‍ഹത്ത് ജീഷ്ണയെ പിടിക്കാനായി ആഞ്ഞു. എന്നാല്‍ പിടികിട്ടിയില്ല. ഷാളിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം മുറിഞ്ഞു.

    Also Read-ധീരജവാന്‍ പ്രദീപിന്റെ കുടുംബത്തിന് ആശ്വാസം; ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍; നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

    പെട്ടെന്ന് തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ജീഷ്ണ വീണ സ്ഥലം ട്രെയിന്‍പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടന്‍ ജീഷ്ണയെ എടുത്ത് ട്രെയിനിലേക്ക് കൊണ്ടുവന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ വാഹനം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ സമയം വൈകുന്നതിനാല്‍ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടതുകണ്ട് അങ്ങോട്ടേക്കുപോയി. കാറിന്റെ ഉടമയോട് സംഭവം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ അദ്ദേഹം കാറുമായി വന്നു. ജീഷ്ണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

    Also Read-Vava Suresh | വാവാ സുരേഷിന് സി.പി.എം. വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വാസവൻ; ലോകത്ത് ഇങ്ങനെ ഒരു മന്ത്രി ഉണ്ടാകില്ലെന്ന് സുരേഷ്

    നെറ്റിയിലാണ് ജീഷ്ണയ്ക്ക് മുറിവേറ്റത്. നല്ല രീതിയില്‍ രക്തം പോകുന്നുണ്ടായിരുന്നു. പട്ടാമ്പി ആര്‍.പി.എഫില്‍ ബാഗും ഫോണുമെല്ലാം മിന്‍ഹത്ത് ഏല്‍പ്പിച്ചു. വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്‍ഹത്ത് എന്‍ജിനിയറിങ് ബിരുദധാരിയാണ്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുയ്യാല്‍ മീത്തല്‍ ഹമീദിന്റെയും നസീമയുടെയും മകനാണ് മിന്‍ഹത്ത്.
    Published by:Jayesh Krishnan
    First published: