കോട്ടയം: വൈക്കത്ത് ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥൻ രാത്രി വീടിന് തീയിട്ടു. തീ ഉയരുന്നത് കണ്ട് ഭാര്യയും മക്കളും അടുത്ത വീട്ടിലേക്ക് മാറിതിനാൽ ദുരന്തം ഒഴിവായി. തീ പൊള്ളലേറ്റ ഗൃനാഥനെ കോട്ടയം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നു രാജീവാണ് വീടിന് തീയിട്ടത്.
സ്ഥിരം മദ്യപിച്ചെത്തുന്ന രാജീവ് കുടുംബവമായി വഴക്കിടുന്നത് പതിവാണ്. ഭാര്യയുമായി ഉണ്ടായ തർക്കത്തിന്റെ വിരോധത്തിലാണ് ഇയാൾ വീടിന് തീയിട്ടത്. പുകയും ചൂടുമേറ്റ് അവശലനിലയിൽ കണ്ടെത്തിയ രാജീവിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
Also Read-ഗുണ്ടാ മാഫിയ ബന്ധമുള്ള DYSP വരെയുള്ള 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം
കുട്ടികളുടെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും പൂർണമായും കത്തി നശിച്ചു. വൈക്കത്ത് നിന്നെത്തിയ രണ്ടു യുണീറ്റ് ഫയർഫോഴ്സാണ് തീയണച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.