പത്തനംതിട്ട: അങ്ങാടിക്കലില്‍ ലഹരി ഉപയോഗിച്ച ശേഷം നാല്പ്പത്തഞ്ചുകാരന് സ്വന്തംവീടിന് തീയിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീടിന് തീയിട്ടത്. ചാരുമുരിപ്പിൽ സുനിൽ എന്നയാളാണ് അതിക്രമം കാണിച്ചത്.
അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളിൽ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരങ്ങൾ, ജനറൽ, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
Also Read-ഇടുക്കിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച് യുവാക്കൾ അവശനിലയിലായ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ
തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചിരുന്നു.
മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.