• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad | പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; ഇരുവരും ആശുപത്രിയില്‍

Palakkad | പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; ഇരുവരും ആശുപത്രിയില്‍

പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി യുവാവ്. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ 16-കാരിയെയാണ് പ്രദേശവാസിയായ ബാലസുബ്രഹ്‌മണ്യം(23) വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയത്.

    ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

    സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സഭവമറിഞ്ഞത്.
    Published by:Jayesh Krishnan
    First published: