• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Suicide| പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവം: യുവാവും പെൺകുട്ടിയും മരിച്ചു

Palakkad Suicide| പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവം: യുവാവും പെൺകുട്ടിയും മരിച്ചു

ഇന്ന് രാവിലെയാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

ബാലസുബ്രഹ്മണ്യം

ബാലസുബ്രഹ്മണ്യം

  • Share this:
    പാലക്കാട്: കൊല്ലങ്കോട് (Palakkad suicide)പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തിൽ രണ്ടുപേരും മരിച്ചു. ബാലസുബ്രഹ്മണ്യവും (23) പതിനാറുകാരിയായ പെൺകുട്ടിയുമാണ് മരിച്ചത്.

    കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യത്തെയും പതിനാറുകാരിയായ സുഹൃത്തിനെയുമാണ് സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു ഇരുവരും. രണ്ടു പേർക്കും അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

    സുബ്രഹ്മണ്യത്തിന്റെ പിറന്നാളായിരുന്നു ഇന്ന്. പിറന്നാൾ ആശംസകൾ നേരാനാണ് പെൺകുട്ടി സുബ്രഹ്മണ്യത്തിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ഈ സമയം സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയർഫോഴ്സിൽ വിവരമറിയിക്കുന്നത്.

    Also Read-പിറന്നാൾ ദിവസം ആത്മഹത്യാശ്രമം; സുബ്രഹ്മണ്യം തീകൊളുത്തിയത് പിറന്നാൾ ആശംസിക്കാനെത്തിയ പെൺകുട്ടിയെ

    സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയർഫോഴ്സിൽ വിവരമറിയിക്കുന്നത്. മുറിയിലെ ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്.

    പാൽ വാങ്ങുവാൻ പോയിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴേക്കും മുറിക്കകത്ത് രണ്ടു പേർക്കും പൊള്ളലേറ്റിരുന്നു.  ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി നാട്ടുകാർ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: