നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇൻകം ടാക്സ് ഓഫീസർ ചമഞ്ഞ് സ്വർണം തട്ടി; കണ്ണൂരിൽ തട്ടിപ്പ് നടത്തിയയാൾ സംസ്ഥാനം വിട്ടു; പ്രതിക്കായി തിരച്ചിൽ ഊർജിതം

  ഇൻകം ടാക്സ് ഓഫീസർ ചമഞ്ഞ് സ്വർണം തട്ടി; കണ്ണൂരിൽ തട്ടിപ്പ് നടത്തിയയാൾ സംസ്ഥാനം വിട്ടു; പ്രതിക്കായി തിരച്ചിൽ ഊർജിതം

  പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇയാൾ സമാനമായ രീതിയിൽ കാസർകോടും തട്ടിപ്പിന് ശ്രമിച്ചിരുന്നു.

  CCTV ദൃശ്യങ്ങളിൽ നിന്ന്

  CCTV ദൃശ്യങ്ങളിൽ നിന്ന്

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: കണ്ണൂരിൽ ഇൻകം ടാക്സ് ഓഫീസർ എന്ന വ്യാജേന ജ്വല്ലറിയിൽ തട്ടിപ്പ് നടത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

  കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതി കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയത്. ഇൻകം ടാക്സ് ഓഫീസർ ആണ് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ആഭരണം വാങ്ങിയ ശേഷം ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തു എന്നാണ് കട ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

  You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

  പണം ട്രാൻസ്ഫർ ചെയ്തതിന്റെ വ്യാജസന്ദേശവും കടയുടമയെ കാണിച്ചു. 2,24,400 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ആണ് ബാങ്ക് റോഡിലെ ജ്വല്ലറി ഉടമയുടെ പരാതി. മാലയും മോതിരവുമായി 41.710 ഗ്രാം സ്വർണാഭരണമാണ് വാങ്ങിയത്.  പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇയാൾ സമാനമായ രീതിയിൽ കാസർകോടും തട്ടിപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ, ഉപ്പളയിലെ കടയുടമ അക്കൗണ്ട് പേമെന്റിന് വിസമ്മതിച്ചു. തട്ടിപ്പ് ശ്രമം പൊളിഞ്ഞതോടെ അവിടെ നിന്ന് പ്രതി സ്ഥലം വിട്ടു.

  ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച പ്രതി കർണാടക സ്വദേശിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ടാക്സി കാറിൽ ആണ് ഇയാൾ ജ്വല്ലറിയിൽ എത്തിയത്. തട്ടിപ്പിന്റെ തലേദിവസം തന്നെ കണ്ണൂരിൽ ഹോട്ടൽ മുറിയെടുത്ത് താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ സി ഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
  Published by:Joys Joy
  First published:
  )}