• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാര്യയെ ഭയപ്പെടുത്താനായി ടാപ്പിംഗ് കത്തികൊണ്ട് കുത്തുന്നതായി ആംഗ്യം കാണിക്കുന്നതിനിടെ കുത്തേറ്റ യുവാവ് മരിച്ചു

ഭാര്യയെ ഭയപ്പെടുത്താനായി ടാപ്പിംഗ് കത്തികൊണ്ട് കുത്തുന്നതായി ആംഗ്യം കാണിക്കുന്നതിനിടെ കുത്തേറ്റ യുവാവ് മരിച്ചു

ഇയാൾ ഭാര്യയുമായി വഴക്കിടുകയും ഭാര്യമാതാവിന്റെ കൈ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു

  • Share this:

    തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടു യുവാവ് ടാപ്പിങ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടിൽ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ യായിരുന്നു സംഭവം. ഇയാൾ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

    ഇതിനിടെ ഭാര്യമാതാവിന്റെ കൈ കടിച്ചു മുറിവേൽപ്പിച്ചു. ഇവിടെയുണ്ടായിരുന്നവരെ ഭയപ്പെടുത്താനായി ടാപ്പിംഗ് കത്തി എടുത്ത് വയറിനു ചുറ്റാകെ കുത്തുന്നതായി ആംഗ്യം കാണിച്ചു. ഇതിനിടയിൽ ഒരു കുത്ത് ശരീരത്തിലേൽക്കുകയായിരുന്നു.

    Also Read-കമിഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

    കുത്തേറ്റ അനീഷിനെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി 12.30 മണിയോടെ മരിച്ചു.

    Published by:Jayesh Krishnan
    First published: