കൊച്ചി: കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കിഴകൊമ്പ് വട്ടംകുഴിയിൽ പെരുമ്പിള്ളി പുത്തൻപുരയിൽ ടി ജെ ജോയി (72) ആണ് മരിച്ചത്. പെരുമ്പാവൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പാഴ്സൽ ലോറി കൂത്താട്ടുകുളം ടൗണിൽ അപകടത്തിൽ പെടുകയായിരുന്നു.
ഫുട്പാത്ത് കഴിഞ്ഞ് ഓടയുടെ മുകളിലിട്ടിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിലേക്ക് വാഹനം ഇടിച്ചുകയറി. സ്കൂട്ടറും ബൈക്കുമായി 4 വാഹനങ്ങൾ ഇടിച്ചു തകർത്തു. റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന ജോയിയെയും കിഴകൊമ്പ് ഇരപ്പുങ്കൽ രാജുവിനെയും ഇടിച്ചുതെറിപ്പിച്ചു.
Also Read- തൊണ്ടയിൽ ബലൂൺ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു
പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ടിജെ ജോയിയെ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.