മുൻമന്ത്രി എം.എം. മണിയുടെ (M.M. Mani) വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ചതായി പരാതി. രാജാക്കാടിന് സമീപമാണ് സംഭവം. എം.എൽ.എയുടെ വാഹനം ഇദ്ദേഹത്തിന്റെ വാഹനത്തെ മറികടന്നു പോയതായിരുന്നു പ്രകോപനം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് തെറിവിളിച്ചത്. പിന്നാലെയെത്തി എം.എം. മണിയുടെ വാഹനത്തിന്റെ കുറുകെ നിർത്തിയാണ് അസഭ്യം വിളിച്ചത്.
Summary: Man stops vehicle and hurls abuse at M M Mani in an incident occurred near Rajakkad
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.