കൊല്ലം: കാറ്റുനിറയ്ക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരിക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാവിലെ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം. ടയറിന് കാറ്റടിക്കാൻ എത്തിയപ്പോൾ കടയിൽ ജീവനക്കാരുണ്ടായിരുന്നില്ല. കാത്തുനിൽക്കാതെ സ്വന്തമായി യന്ത്രം പ്രവർത്തിപ്പിച്ച് മുഹമ്മദ് ഫൈസൽ കാറ്റ് നിറയ്ക്കാൻ തുടങ്ങി. അളവിൽക്കവിഞ്ഞ് കയറിയതോടെ വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
Also Read- മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു; അപകടത്തിൽ കാർ പൂർണമായി തകര്‍ന്നു
ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യപാരികളും യാത്രക്കാരും ചേർന്ന് ഫൈസലിനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ മുഖത്തെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News Summary- The young man suffered severe facial injuries when the tire exploded while inflating. While filling the tire with mechanical assistance, it exploded with a loud noise. Muhammad Faisal, a resident of Pallisserikal, Shastamkota, was injured.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.