നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലിയും ഭക്ഷണവുമില്ല; വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്

  ജോലിയും ഭക്ഷണവുമില്ല; വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്

  ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലീസിനോട് പറ‍ഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വീണ്ടും ജയിലിൽ പോകാൻ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം. സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു.

   സംഭവത്തിൽ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാൾ എറിഞ്ഞു തകർത്തിരുന്നു. അന്ന് ബിജുവിനെ പിടികൂടി ജയിലിൽ അടച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.

   കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസാണ് എറിഞ്ഞ് തകർത്തത്. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

   Also Read-ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ട്രെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

   ചോദ്യം ചെയ്യലിലാണ് ജയിൽ പോകാൻ വേണ്ടിയാണ് വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാൾ പറഞ്ഞത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് അറിയിച്ചു.

   മൂന്നു മാസം മുമ്പ് വെള്ളച്ചാട്ടത്തിൽ യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ

   മൂന്ന് മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച പൊൻകുന്നം സ്വദേശി എബി സാജന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മതാപിതാക്കൾ. പൊൻകുന്നം തുറവാതുക്കൽ എബി സാജ(22)നാണ് കുടുംബാംഗങ്ങൾക്കൊപ്പം പെരുന്തേനരുവിയിൽ വിനോദയാത്രയ്ക്ക് എത്തിയത്.

   പൊൻകുന്നം തുറവാതുക്കൽ സാജന്റേയും ബിനി സാജന്റേയും മകനാണ് എബി സാജൻ. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.
   Also Read-സൈക്കിള്‍ ഇനി കെഎസ്ആര്‍ടിസി ബസില്‍ കൊണ്ട് പോകാം; ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും; ഗതാഗത മന്ത്രി

   എഫ്.ഐ.ആറിൽ പറയുന്നതല്ല അപകടസമയവും കാരണവുമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എബിയുടെ സഹോദരിയും ഭർത്താവും അവരുടെ ബന്ധുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് പെരുന്തേനരുവിയിലെത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

   സെൽഫിയെടുക്കുന്നതിനായി എബി ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുള്ളവർ പറയുന്നത്. കാൽ വഴുതി വെള്ളത്തിലേക്ക് വീണെന്നായിരുന്നു റിപ്പോർട്ടുകൾ. അപകടത്തിനുശേഷം എബിയുടെ ഫോൺ ഈ സംഘത്തിലുള്ള ഒരു പെൺകുട്ടിയുടെ കൈയ്യിൽ വന്നതെങ്ങനെയെന്നത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

   എബി അപകടത്തിൽപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ എടുത്തത് ആരാണെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല, സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് എഫ്ഐആറിൽ പരാമർശിക്കുന്നില്ല. ഇവരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}