നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അന്യായ പിഴ ചുമത്തൽ; ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

  മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അന്യായ പിഴ ചുമത്തൽ; ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

  ജീവിക്കാൻ അനുവദിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു എലിവിഷം കാണിച്ച് കൊണ്ടുള്ള ഇർഷാദിൻ്റെ  ഫേസ്ബുക്ക് ലൈവ്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
  കോഴിക്കോട്:  ലോക്ക് ഡൗൺ മൂലം 6 മാസമായി ഓട്ടം നിലച്ച മുക്കം സ്വദേശി ഇർഷാദിൻ്റെ ടിപ്പർ രണ്ടാഴ്ച്ച മുൻപാണ് ഓടാൻ തുടങ്ങിയത്.  ഇതിനിടയിലായിരുന്നു വിജലൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ക്വാറികൾ കേന്ദ്രികരിച്ചുള്ള മിന്നൽ   പരിശോധന നടന്നത്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

  Also Read-'സർക്കാര്‍ ഫണ്ടിൽ മതപഠനം വേണ്ട'; സർക്കാരിന്‍റെ കീഴിലെ മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും പൂട്ടാനൊരുങ്ങി അസം സർക്കാർ

  കോഴിക്കോട് മുക്കത്തെ ക്വാറികൾ കേന്ദ്രികരിച്ച് നടന്ന പരിശോധനയിലാണ് അമിത ഭാരം കയറ്റിയ ടിപ്പറുകൾക്ക് വൻ പിഴ ചുമത്തിയത്.  ഇതിൽ മനം നൊന്താണ് മുക്കം സ്വദേശി ഇർഷാദ് ഫേസ്ബുക്കിൽ തൻ്റെ വിഷമം പങ്കുവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ച മുൻപാണ് ടിപ്പറിന് ഓട്ടം ലഭിച്ച് തുടങ്ങിയതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇർഷാദ് വ്യക്തമാകുന്നു. എന്നാൽ ഒരു തരത്തിലും തന്നെ ജീവിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പ് അനുവദിക്കുന്നില്ല.  18.5 ടൺ ഭാരം കയറ്റാവുന്ന ടിപ്പറിൽ 8.5 ടൺ ഭാരം കയറ്റിതിനാണ് പിഴ ചുമത്തിയതെന്ന് ഇർഷാദ് രേഖകൾ സഹിതം ലൈവിൽ വ്യക്തമാക്കുന്നുണ്ട്.

  Also Read-Nobel Peace prize| 'വിശപ്പിന്റെ വിളി കേട്ടു'; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

  ജീവിക്കാൻ അനുവദിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു എലിവിഷം കാണിച്ച് കൊണ്ടുള്ള ഇർഷാദിൻ്റെ  ഫേസ്ബുക്ക് ലൈവ്. ആത്മഹത്യക്ക് ശ്രമിച്ച ഇർഷാദിനെ  ആദ്യം കോഴിക്കോട്ടെ സ്വകാര്യശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  പിന്നീട് മൂക്കിലുടെ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

  Also Read-പൂജാരിയെ പെട്രൊളൊഴിച്ച് തീകൊളുത്തി കൊന്നു; ക്രൂരകൃത്യം ക്ഷേത്രഭൂമി തട്ടിയെടുക്കാൻ

  എന്നാൽ തങ്ങൾ പിഴ ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ട് മൈനിങ്ങ് ആൻഡ്  ജിയോളജി വകുപ്പിന്  കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് വിജിലസിൻ്റെ വിശദീകരണം
  Published by:Asha Sulfiker
  First published:
  )}