കാമുകിയെ ആദ്യമായി കാണാനെത്തി; നേരിൽ കണ്ടപ്പോൾ യുവാവ് കത്തിവീശി

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ഇരുപതുകാരിയെ കാണാൻ വിലപിടിപ്പുള്ള സമ്മാനങ്ങളുമായി എത്തിയ യുവാവാണ് കാമുകിക്കുനേരെ കത്തി വീശിയത്.

News18 Malayalam | news18-malayalam
Updated: September 21, 2020, 9:18 AM IST
കാമുകിയെ ആദ്യമായി കാണാനെത്തി; നേരിൽ കണ്ടപ്പോൾ യുവാവ് കത്തിവീശി
പ്രതീകാത്മക ചിത്രം
  • Share this:
കാസർകോട്: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനെത്തിയ യുവാവ്, വീട്ടമ്മയെ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കാസർകോട് ബേക്കലാണ് സംഭവം. 20കാരിയായ കാമുകിയെ ആദ്യമായി നേരിൽ കാണാനെത്തിയതായിരുന്നു യുവാവും സുഹൃത്തും. എന്നാൽ കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ 'ഇരുപതുകാരിയെ' നേരിൽ കണ്ടതോടെ യുവാവ് ശരിക്കും ഞെട്ടി. 50 വയസിലേറെ പ്രായമുള്ള സ്ത്രീയെ കണ്ടതോടെ യുവാവ് നിയന്ത്രണം വിട്ട് കത്തി വീശുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പൊലീസ് കാമുകനും സുഹൃത്തിനുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീത് നൽകി തിരിച്ചയയ്ക്കുകയായിരുന്നു.

മാസങ്ങൾക്കുമുമ്പാണ് സോഷ്യൽമീഡിയയിലൂടെ യുവാവ് 'പെൺകുട്ടിയുമായി' പരിചയത്തിലാകുന്നത്. പരിചയം പിന്നീട് പ്രണയമായി മാറി. ഇതിനിടെ യുവാവിൽനിന്ന് പലപ്പോഴായി സ്ത്രീ പണം വാങ്ങുകയും ചെയ്തു. ചോദിക്കുമ്പോഴെല്ലാം യുവാവ് പണം അക്കൌണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് കാമുകിയെ നേരിൽ കാണാനുള്ള ആഗ്രഹം യുവാവ് പ്രകടിപ്പിച്ചത്. പല തവണ നിരുൽസാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവാവിന്‍റെ നിർബന്ധത്തിന് വഴങ്ങി യുവതി സമ്മതിച്ചു. കാസർകോട് ബേക്കൽ കോട്ടയ്ക്കു സമീപം വെച്ചു കണ്ടുമുട്ടാമെന്നായിരുന്നു ധാരണ. അങ്ങനെ യുവാവും സുഹൃത്തും ബൈക്കിൽ തൃശൂരിൽ നിന്ന് കാസർകോട് എത്തുകയായിരുന്നു. കൈയിൽ വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് ഇവർ എത്തിയത്.

പർദ്ദ അണിഞ്ഞാണ് സ്ത്രീ എത്തിയത്. ഏറെനേരം നിർബന്ധിച്ചിട്ടും മുഖാവരണം മാറ്റാൻ സ്ത്രീ തയ്യാറായില്ല. ഒടുവിൽ അവർ മുഖാവരണം മാറ്റിയതോടെ യുവാവ് ശരിക്കും ഞെട്ടി. അമ്പത് വയസു കഴിഞ്ഞ സ്ത്രീയാണ് മുന്നിൽ നിൽക്കുന്നതെന്ന് യുവാവിന് വിശ്വസിക്കാനായില്ല. ഇതോടെ ഇവർ തമ്മിൽ വഴക്കായി. പലപ്പോഴായി നൽകിയ പണം തിരിച്ചുനൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ തർക്കം മുറുകന്നതിനിടെയാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശിയത്.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ്; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരൻ [NEWS]
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ബേക്കൽ എസ്.ഐ അജിത്ത് കുമാറും സംഘവും സ്ഥലത്തെത്തി. സ്ത്രീയ്ക്കു പരാതി ഇല്ലെന്ന് അറിയിച്ചു. ഇതോടെ മുഖാവരണം ധരിക്കാത്തതിന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യുവാവ് കൊണ്ടുവന്ന വിലപിടിപ്പുള്ള സമ്മാനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Published by: Anuraj GR
First published: September 21, 2020, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading