• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

Suicide | ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

ഞായറാഴ്ച ഭാര്യയുടെ സഞ്ചയന കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രഭാകരന്‍ നായരുടെ മരണം

PrabhakaranNair

PrabhakaranNair

  • Share this:
    തിരുവനന്തപുരം: ഭാര്യ മരിച്ച്‌ അഞ്ചാം ദിവസം ഭര്‍ത്താവിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയിന്‍കീഴ് ട്രഷറി റോഡിനു സമീപം കട നടത്തുന്ന കണ്ടല കുളപ്പള്ളിവിളാകം നന്ദനം വീട്ടില്‍ എസ്. പ്രഭാകരന്‍നായര്‍(53) ആണ് മരിച്ചത്. മാർച്ച് എട്ടാം തീയതി പ്രഭാകരൻ നായരുടെ ഭാര്യ മഞ്ജുഷ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇതിന് ശേഷം കടുത്ത വിഷാദത്തിലായിരുന്നു പ്രഭാകരൻ നായർ. മഞ്ജുഷയുടെ സഞ്ചയനകർമ്മം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് പ്രഭാകരൻ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    മാർച്ച് എട്ടിന് രാവിലെ വീട്ടിൽവെച്ച് കുഴഞ്ഞുവീണ മഞ്ജുഷയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച മഞ്ജുഷയുടെ സഞ്ചയന കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രഭാകരന്‍നായരുടെ മരണം. ഈ ദമ്പതികൾക്ക് മക്കളില്ല. ശനിയാഴ്ച ഊണ് കഴിഞ്ഞ് വീട്ടിലെ മുറിയില്‍ കയറിയ പ്രഭാകരന്‍നായരെ പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് ബന്ധുക്കള്‍ കണ്ടത്.

    Suicide | ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

    ഭർത്താവ് മദ്യപിച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു (Suicide). തിരുവനന്തപുരം (Thiruvananthapuram) ജില്ലയിലെ കല്ലറയിലാണ് സംഭവം. കല്ലറ മണി വിലാസത്തിൽ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവുമായി ഭാഗ്യ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എട്ടു മാസം ഗർഭിണിയായിരുന്നു ഭാഗ്യ.

    ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് ഭാ​ഗ്യയെ തൂങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Also Read- Sexual Abuse | ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്യുന്ന വിവാഹിതയായ രണ്ടാമത്തെ യുവതിയാണ് ഭാഗ്യ. വർക്കല ഇടവയിൽ ശ്രുതി എന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Anuraj GR
    First published: