• HOME
 • »
 • NEWS
 • »
 • kerala
 • »
 • Fake Case| അബ്കാരി കള്ളക്കേസ് നായ്ക്കുട്ടികളെ കുറഞ്ഞ വിലയ്ക്ക് നൽകാതിരുന്നതിന്; 16 വർഷം നിയമപോരാട്ടം നടത്തി നിരപരാധിത്വം തെളിയിച്ചു

Fake Case| അബ്കാരി കള്ളക്കേസ് നായ്ക്കുട്ടികളെ കുറഞ്ഞ വിലയ്ക്ക് നൽകാതിരുന്നതിന്; 16 വർഷം നിയമപോരാട്ടം നടത്തി നിരപരാധിത്വം തെളിയിച്ചു

വളർത്തുനായ്ക്കുട്ടികളെ എക്സൈസ് ഉദ്യോഗസ്ഥന് വിലക്കുറവിൽ നൽകാത്തതിന്റെ വിരോധം മൂലമാണു തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് എക്സൈസിനെതിരെ 16 വർഷം നിയമപോരാട്ടം നടത്തി നിരപരാധിത്വം തെളിയിച്ച ആദിനാട് വടക്ക് കുറ്റിത്തറയിൽ ആർ പ്രകാശ് (55) പറയുന്നു.

 • Last Updated :
 • Share this:
  കൊല്ലം: കഴിഞ്ഞ അഞ്ചുവർഷത്തെ അബ്കാരി കേസുകൾ സംബന്ധിച്ച് വിശദ പരിശോധന നടത്താൻ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് സർക്കാരിന് നിർദേശം നൽകിയത്. വ്യാജ അബ്കാരി കേസുകളിൽ പ്രതികളാക്കി ജയിലിലടച്ച രണ്ടുപേർക്കു രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച ഉത്തരവിലാണു ജസ്റ്റിസ് പി‌ വി കുഞ്ഞിക്കൃഷ്ണന്റെ നിർദേശം. ഇക്കാലത്തെ അബ്കാരി കേസുകളിലെ പരിശോധന, പിടിച്ചെടുക്കൽ, അറസ്റ്റ്, അന്വേഷണം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തി നിയമാനുസൃതം നടപടിയെടുക്കണം. റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

  ചെറിയ അളവിൽ വ്യാജമദ്യവും കുപ്പിയും ഉണ്ടെങ്കിൽ ശത്രുതയുള്ള ഒരാളെ അബ്കാരി ഉദ്യോഗസ്ഥന് എളുപ്പം പ്രതിചേർക്കാവുന്ന സാഹചര്യമാണെന്നു കോടതി നിരീക്ഷിച്ചു. കള്ളക്കേസുകളിൽ ജയിലിലാക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊല്ലം പത്തനാപുരം അരിയനല്ലൂർ അയിലറ അഴത്തിൽ പുത്തൻവീട്ടിൽ എ ബി അനിൽകുമാർ, കരുനാഗപ്പള്ളി കുറ്റിത്തറയിൽ ആർ പ്രകാശ് എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. സർക്കാർ രണ്ടുമാസത്തിനുള്ളിൽ ഇവർക്കു നഷ്ടപരിഹാരം നൽകണം. തുക ഉദ്യോഗസ്ഥരിൽ നിന്ന് അവരുടെ ഭാഗം കേൾക്കാൻ അവസരം നൽകിയതിനുശേഷം തിരിച്ചുപിടിക്കണമെന്നും ഉത്തരവിലുണ്ട്.

  തീർപ്പാക്കിയ 70% മുതൽ 90%വരെ അബ്കാരി കേസുകളിലും സ്വതന്ത്ര സാക്ഷികൾ കൂറുമാറിയതായി കാണാമെന്നും ഇക്കാര്യം സർക്കാരും നിയമസഭയും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നാലു ലീറ്റർ ചാരായം കൈവശം വച്ചെന്ന പേരിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിൽ 2006 ഫെബ്രുവരി 25ന് അറസ്റ്റ് ചെയ്ത കേസിൽ 76 ദിവസമാണു ആർ.പ്രകാശ് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നത്. വിക്രമൻ നായരെന്ന എക്സൈസ് ഉദ്യോഗസ്ഥൻ വൈരാഗ്യം മൂലം കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രകാശിന്റെ വാദം.

  വളർത്തുനായ്ക്കളെ കുറഞ്ഞ വിലയ്ക്ക് നൽകാത്തതിന്റെ വിരോധം

  വളർത്തുനായ്ക്കുട്ടികളെ എക്സൈസ് ഉദ്യോഗസ്ഥന് വിലക്കുറവിൽ നൽകാത്തതിന്റെ വിരോധം മൂലമാണു തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് എക്സൈസിനെതിരെ 16 വർഷം നിയമപോരാട്ടം നടത്തി നിരപരാധിത്വം തെളിയിച്ച ആദിനാട് വടക്ക് കുറ്റിത്തറയിൽ ആർ പ്രകാശ് (55) പറയുന്നു. വാടക വീട്ടിൽ 4 ലീറ്റർ ചാരായം സൂക്ഷിച്ചതായി ആരോപിച്ചു 2006 ഫെബ്രുവരി 25ന് ആണ് ചില എക്സൈസ് ഉദ്യോഗസ്ഥർ കേസിൽ കുടുക്കിയത്. 76 ദിവസം പ്രകാശ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു.

  പിന്നീട് പ്രകാശിനെതിരായ കേസ് കള്ളക്കേസാണെന്ന് വിജിലൻസും മനുഷ്യാവകാശ കമ്മീഷനും ലോകായുക്തയും നിയമസഭ പെറ്റിഷൻ കമ്മിറ്റിയും ഹൈക്കോടതിയും ഉൾപ്പെടെ കണ്ടെത്തി. പക്ഷേ അപ്പോഴേക്കും മുപ്പത്തൊൻപതുകാരനായ പ്രകാശിന്റെ ജീവിതം കീഴ്മേൽ മറി‍ഞ്ഞിരുന്നു.

  Also Read- Lightning| ഇടിമിന്നലേറ്റ് തെങ്ങുനിന്നു കത്തി; കാറ്റിൽ തീപ്പൊരി ചിതറി; അടുത്ത് പെട്രോൾ പമ്പും; വൻദുരന്തം ഒഴിവായി

  സ്വകാര്യ ബസ് കണ്ടക്ടർ, കൺസ്ട്രക്‌ഷൻ കമ്പനി സൂപ്പർവൈസർ, താറാവ് കൃഷി എന്നീ ജോലികൾ ചെയ്തിരുന്ന പ്രകാശ് 2005 ൽ പാവുമ്പയിൽ വീട് വാടയ്ക്കെടുത്ത് വിദേശയിനം വളർത്തു നയ്ക്കളുടെ വിൽപന ആരംഭിച്ചു. കരുനാഗപ്പള്ളി എക്സൈസ് ഓഫിസിലെ ആദിനാട് സ്വദേശിയായ ഉദ്യോഗസ്ഥന് 3500 വിലയുള്ള നായ്ക്കുട്ടികളെ 1500 രൂപയ്ക്ക് നൽകാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ കള്ളക്കേസെടുത്തതെന്നു പ്രകാശ് പറയുന്നു.

  പ്രകാശിനെതിരായ കേസ് എക്സൈസ് ഉദ്യോഗസ്ഥന്റെ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ കണ്ടെത്തിയിരുന്നു. രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നു തുക ഈടാക്കണമെന്നും കോടതി വിധിച്ചു.

  വ്യാജ മദ്യ ലോബിക്കെതിരെ പരാതി നൽകിയതിന് കേസിൽ കുടുക്കി

  അഞ്ചൽ അയിലറ ആഴാത്തിവിള പുത്തൻ വീട്ടിൽ എ ബി അനിൽകുമാറിനെ എക്സൈസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത് വ്യാജ മദ്യ ലോബിക്കെതിരെ പരാതി നൽകിയതിന്റെ വിരോധത്തിൽ. 2004 ൽ കുളത്തൂപ്പുഴ ചെറുകരയിൽ റബർ നഴ്സറിയും കൃഷിയുമായി കഴിയുന്ന കാലത്ത് പ്രദേശത്ത് വ്യാജ വാറ്റുകാരുടെ ശല്യം. എക്സൈസിൽ അറിയിച്ചിട്ടും നടപടിയില്ല. വിവരം പൊലീസിന് കൈമാറി. അവർ നടത്തിയ റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ തകർത്തു. വാറ്റുകാരുടെ ആക്രമണത്തെ ഭയന്നു നടക്കുമ്പോൾ തേടിയെത്തിയത് എക്സൈസുകാരുടെ കൊടിയ പീഡനമായിരുന്നെന്നു മാത്രം.

  Also Read- Suicide| സിന്ധുവിന്റെ ആത്മഹത്യ; ജോയിന്റ് RTOയെ വിളിച്ചുവരുത്തും; പരാതി ലഭിച്ചിരുന്നുവെന്ന് RTO

  2004 ജൂൺ ആറിനു കുറച്ച് എക്സൈസ് ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ എത്തി. അഞ്ചൽ എക്സൈസ് ഓഫീസിൽ എത്തണമെന്നു നിർദേശിച്ചു. അഞ്ചലിലെ എക്സൈസ് ഓഫീസിൽ എത്തിയതോടെ ഉദ്യോഗസ്ഥരുടെ മട്ടുമാറി. അവർ വാറ്റുകാരുമായി രഹസ്യ ബന്ധം ഉള്ളവരാണെന്ന് മനസ്സിലായത് അപ്പോഴാണെന്ന് അനിൽകുമാർ പറയുന്നു. രാത്രി വൈകി കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു. 18 വർഷം നിയമ പോരാട്ടം നടത്തിയാണ് കഴിഞ്ഞ ദിവസം അനിൽകുമാർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്.
  Published by:Rajesh V
  First published: