• HOME
  • »
  • NEWS
  • »
  • kerala
  • »
  • Facebook Love | ഫേസ്ബുക്കിൽ പരിചയപ്പെട്ട 16കാരിയെ കാണാൻ യുവാവ് മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തി

Facebook Love | ഫേസ്ബുക്കിൽ പരിചയപ്പെട്ട 16കാരിയെ കാണാൻ യുവാവ് മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തി

വീട്ടിൽനിന്ന് പോയ പെൺകുട്ടിയെ രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്

Love

Love

  • Last Updated :
  • Share this:
    ആ​ല​പ്പു​ഴ: ഫേസ്ബുക്കിൽ പരിചയപ്പെട്ട 16കാരിയെ കാണാൻ യുവാവ് മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തി. ഒന്നര വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചത്. ഇതോടെയാണ് യുവാവ് മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി, വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഫേസ്ബുക്ക് പ്രണയത്തെ കുറിച്ച് പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെയും പതിനാറുകാരിയെയും ആലപ്പുഴ ബീച്ചിൽനിന്ന് കണ്ടെത്തി.

    വീട്ടിൽനിന്ന് പോയ പെൺകുട്ടിയെ രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​റു​ത്തി​ക്കാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ എത്തിയാണ് ഇവർ പ​രാ​തി ന​ല്‍​കി​യ​ത്. തുടർന്ന് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് പെൺകുട്ടിയെ സംബന്ധിച്ച സന്ദേശം അയച്ചു. ആ​ല​പ്പു​ഴ ടൂ​റി​സം പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇരുവരെയും ബീച്ചിൽനിന്ന് കണ്ടെത്തിയത്.

    എ​സ്.​ഐ ജ​യ​റാം, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത, മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെട്രോളിങ്ങിന് എത്തിയ പൊലീസ് സംഘം ബീ​ച്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് സം​ശ​യകരമായ സാഹചര്യത്തിൽ പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തിയത്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ ഫേ​സ്​​ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തെ​ന്നും നേ​രി​ട്ട്​ കാ​ണു​ന്ന​തി​നാ​ണ്​​ ഇ​രു​വ​രും​ ബീ​ച്ചി​ലെ​ത്തി​യ​തെ​ന്നും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ കൗ​ണ്‍​സ​ലി​ങ്ങി​ന്​ പെ​ണ്‍​കു​ട്ടി​യെ വ​നി​താ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും യു​വാ​വി​നെ ആ​ല​പ്പു​ഴ സൗ​ത്ത്​ സ്​​റ്റേ​ഷ​നി​ലും കൊണ്ടുപോയി.

    ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ

    സോഷ്യൽ മീഡിയ (Social Media) വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ (Arrest). തൃശൂർ ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

    2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവുമായി സോഷ്യൽമീഡിയ വഴി ചങ്ങാത്തം സ്ഥാപിച്ചശേഷമാണ് സിന്ധു തട്ടിപ്പ് നടത്തിയത്. ഇവർ തമ്മിലുള്ള പരിചയം പ്രണയമായി വളർന്നതോടെയാണ് യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇരുവരും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് പിന്നാലെ, തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസിനെ വിളിപ്പിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞു സിന്ധു യുവാവിനെ ഭീഷണിപ്പെടുത്തി. പൊലീസിനെ വിളിക്കാതിരിക്കാൻ, യുവാവ് അണിഞ്ഞിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും ഊരി നൽകാൻ സിന്ധു ആവശ്യപ്പെട്ടു. യുവാവ് ഇതേപോലെ ചെയ്തു.

    Also Read- Pocso Case | പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

    ഈ സംഭവം കഴിഞ്ഞ ആഴ്ചകൾ കഴിഞ്ഞ് ഊരിവാങ്ങിയ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ സിന്ധു ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് യുവാവിനെ നഗ്നനാക്കിയശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്നതും അക്കൌണ്ടിലുള്ളതുമായ 1,75000 രൂപയാണ് സിന്ധു തട്ടിയെടുത്തത്. അതിനുശേഷവും ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സിന്ധു ഭീഷണിപ്പെടുത്തി.

    ഇതോടെയാണ് യുവാവ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെങ്കിലും പൊലീസിന് യുവതിയെ പിടികൂടാനായില്ല. ഇതോടെ തന്ത്രപരമായി, പണം നൽകാമെന്ന് യുവാവിനെകൊണ്ട് വിളിപ്പിക്കുകയും, തൃശൂരിലെത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: