• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാണാതായ യുവതിക്കൊപ്പം പൊലീസ്‌ സ്റ്റേഷനിൽ ഹാജരായ യുവാവ് കൈഞരമ്പ് മുറിച്ചു

കാണാതായ യുവതിക്കൊപ്പം പൊലീസ്‌ സ്റ്റേഷനിൽ ഹാജരായ യുവാവ് കൈഞരമ്പ് മുറിച്ചു

പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  • Last Updated :
  • Share this:
കോഴിക്കോട്: കാണാതായ യുവതിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവവന്തതപുരം സ്വശിനായിയും വിവാഹിതയുമായി യുവതിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയ നിലമ്പൂർ സ്വദേശിഅക്ബറലിയാണ് ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

26കാരിയായ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായത്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

Also Read-12 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് പരാതി;കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

യുവതിയെ കാണാനില്ലെന്ന കേസുള്ളതിനാൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇിതിനിടയില്‍ യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. യുവാവിന്റെ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് യുവിവാനൊപ്പം പോകുന്നില്ലെന്ന് യുവതി തീരുംമാനമെടുത്തു.

Also Read-ബൈക്ക് തടഞ്ഞുനിർത്തി താക്കോലൂരി യുവാവിന്‍റെ PSC പരീക്ഷ മുടക്കിയ പൊലീസുകാരന് സസ്പെൻഷൻ

ഇതോടെ യുവാവ് പുറത്ത് കടയിൽ പോയി ബ്ലേഡ് വാങ്ങി സ്റ്റേഷനില്‍‌ ആത്മഹത്യശ്രമം നടത്തിയത്. ഉടൻ തന്നെ പൊലീസ് യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Published by:Jayesh Krishnan
First published: