കോഴിക്കോട്: വ്യാജമായി കേസെടുത്തുവെന്ന് കാണിച്ച് പോലീസിനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മറുപടി നല്‍കിയത് ആരോപണ വിധേയനായ എസ്.ഐ. കോഴിക്കോട് കുന്ദമംഗലം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നൗഷാദ് നല്കിയ പരാതിയിലാണ് കുന്ദമംഗലം എസ്.ഐ മറുപടി നല്‍കിയത്. പരാതിക്കാര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയം മറ്റൊരു കുറ്റകൃത്യത്തിലേര്പ്പെട്ടുവെന്ന് കാട്ടി പൊലീസ് കള്ളക്കേസെടുത്തുവെന്നായിരുന്നു പരാതി.
കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു കുന്നമംഗലം സ്വദേശി ഉബൈദിന് നേരെ ആക്രമണം നടന്നത്. സഹോദരന് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആക്രമിച്ചത്. പരിക്കേറ്റ ഉബൈദ് പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. അടുത്ത ദിവസം വൈകീട്ട് മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കയിലിനൊപ്പം ഉബൈദ് വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. നൗഷാദ് ഇടപെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. വൈകീട്ട് ഏഴരയോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഈ സമയത്ത് പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് കാട്ടി പിറ്റേദിവസം പൊലീസ് മറ്റൊരു കേസ് ഇരുവര്‍ക്കുമെതിരെ ചുമത്തി. പീഡനക്കേസില്‍ അകപ്പെട്ട ഉബൈദും നൗഷാദും ഒളിവില്‍ കഴിയേണ്ടിവന്നു. ഹൈക്കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയാണ് നാട്ടിലിറങ്ങിയത്.
ഇതിനെതിരെ നൗഷാദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. പോലീസ് കംപ്ലെയിന്റ് അഥോറിട്ടിക്ക് നല്കിയ പരാതിയില്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നൗഷാദിന് പരാതിക്ക് മറുപടിയായി ലഭിച്ചത് ആരോപണവിധേയനായ കുന്ദമംഗലം എസ്.ഐയുടെ കത്താണ്. ഇത്തരത്തില്‍ പരാതികളൊന്നുമില്ലെന്നും പോലീസ് എല്ലാ നടപടികളും കൃത്യമായി എടുത്തുവെന്നുമാണ് മറുപടി.
എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആരോപണവിധേയനായ എസ്.ഐ തന്നെ മറുപടി നല്‍കിയതാണ് വിചിത്രമായിരിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ പോലീസില്‍ നിന്ന് എങ്ങിനെ നീതി ലഭിക്കുമെന്നാണ് നൗഷാദും ഉബൈദും ചോദിക്കുന്നത്. കുന്ദമംഗലം പോലീസിനെ മാറ്റി നിര്‍ത്തി അന്വേഷിച്ച് നീതി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. നീതി തേടി കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.