പാലക്കാട്: മലമ്പാമ്പാണെന്ന് കരുതി അണലിയെ പിടികൂടിയ മധ്യവയസ്കൻ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയില്‍. സ്വാമിനാഥൻ എന്നയാളാണ് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നത്. ചിറ്റൂർ വിളയോടി റോഡിലെ മന്തക്കാട് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
റോഡരികിലൂടെ ഒഴുകിവന്ന നീളമുള്ള പാമ്പിനെ കണ്ടതോടെ നാട്ടുകാർ തടിച്ചുകൂടി. വലിപ്പവും നീളവും വെച്ച് മലമ്പാമ്പ് തന്നെയെന്ന് നാട്ടുകാർ കരുതി. പിന്നാലെ പാമ്പിനെ പിടികൂടാൻ സ്വാമിനാഥൻ തോട്ടിലേക്കിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാമ്പ് കൈയിൽ കടിച്ചത്.
Also Read-രണ്ടാം നിലയിലെ കോടതിമുറിയിലേക്ക് കക്ഷിയെ വക്കീല്‍ ചുമലിലേറ്റി ഹാജരാക്കി watch video
മലമ്പാമ്പായതിനാൽ വിഷമില്ലെന്ന് കരുതി പാമ്പുകടി കാര്യമാക്കാതെ പാമ്പിനെ പിടികൂടുന്നതിൽ സ്വാമിനാഥൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയിലാണ് വാളയാറിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് രമേഷ് സ്ഥത്തേക്ക് എത്തിയത്. പാമ്പിനെ കണ്ടതും സ്വാമിനാഥന്റെ കൈയിലുള്ളത് മലമ്പാമ്പല്ല അണലിയാണെന്ന് രമേഷ് തിരിച്ചറിഞ്ഞു.
അപ്പോഴാണ് പാമ്പുകടിയേറ്റകാര്യം സ്വാമിനാഥൻ പറയുന്നത്. ഉടൻ തന്നെ സ്വാമിനാഥനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലങ്കോട് നിന്നുള്ള വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.