തീവണ്ടികളിലെ പാഴ്സൽ കവർച്ച; സംഘത്തലവൻ പിടിയിലായി

കവർച്ചാ സംഘത്തിലെ മറ്റ് കണ്ണികൾക്ക് വേണ്ടി പൊലീസ് വലവീശിക്കഴിഞ്ഞു

News18 Malayalam | news18-malayalam
Updated: September 17, 2020, 9:47 AM IST
തീവണ്ടികളിലെ പാഴ്സൽ കവർച്ച; സംഘത്തലവൻ പിടിയിലായി
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട് : തീവണ്ടികളിലെ പാഴ്‌സൽ വാനിൽ നിന്നും കവർച്ച നടത്തുന്ന സംഘത്തലവൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസ് ആണ് അറസ്റ്റിലായത്.

ആർ.പി.എഫ്.  പ്രത്യേക ടീമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. കർണാടക സ്വദേശി മൊയ്തീൻ അടക്കമുള്ള മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ആർ.പി.എഫ്. ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു.

ഒരു വർഷത്തിനിടയിൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടി മാർഗം വന്ന 15 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ ആണ് ഇവർ കൊള്ളയടിച്ചത്. ഒരു വർഷമായി  ട്രെയിനിൽ കയറി മോഷണം നടത്തുകയായിരുന്നു ഇവരുടെ ജോലിയെന്ന് റയിൽവേ പൊലീസ് പറഞ്ഞു.



പാലക്കാട് സെക്യൂരിറ്റി കമ്മീഷണർ മനോജ് കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിജയയുടെ നേതൃത്വത്തിലുള്ള റയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ സ്ക്വാഡാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

കവർച്ചാ സംഘത്തിലെ മറ്റ് കണ്ണികൾക്ക് വേണ്ടി പൊലീസ് വലവീശിക്കഴിഞ്ഞു. പിടിയിലായ ചേതൻ രാംദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമായും പാഴ്സൽ തുണിയാണ് മോഷ്ടിക്കുന്നത്. തീവണ്ടിയിൽ ഒരു വർഷത്തിനിടെ നടന്ന മറ്റ് കവർച്ചകളിലും ഈ സംഘത്തിന് പങ്കുണ്ടൊയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Published by: meera
First published: September 17, 2020, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading