വഴിയിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപ ഉടമസ്ഥന് മടക്കി നൽകിയ ജോസിന് വാഹനമിടിച്ച് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയിൽ ജോസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ബീനാച്ചിയിലാണ് സംഭവം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ എത്തിച്ചു.
വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ജോസിന് ലഭിച്ച പണം മൂന്നു ദിവസത്തോളം കയ്യിൽ സൂക്ഷിച്ച ശേഷം ഒരു കടയിൽ ഏൽപ്പിക്കുകയായിരുന്നു.
ചികിത്സാ സഹായാർത്ഥം സ്വരൂപിച്ച പണമാണ് ജോസ് കാരണം യഥാർത്ഥ ഉടമയ്ക്ക് തിരികെ ലഭിച്ചത്. തലയ്ക്കു പരിക്കേറ്റ ജോസിന് ഒന്നര ലക്ഷത്തിന്റെ ഉടമയായ മുനീറും കുടുംബവും സഹായവുമായെത്തി.
കൂലിത്തൊഴിലാളിയായ ജോസ് വഴിയരികിലാണ് കിടന്നുറങ്ങുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ബത്തേരിയിലെ തപോവനം എന്ന അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Money news