പത്തനംതിട്ട: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ തങ്കച്ചനെയാണ് ഇന്ന് പോലീസ് പിടികൂടിയത്. 1999 ൽ പെരുനാട് വെച്ച് 600 കിലോ റബ്ബർഷീറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ റാന്നി ജെ എഫ് എം സി കോടതി 2010 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിന് ശേഷം 24 വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു പ്രതി. ഇപ്പോൾ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂടുള്ള വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Pathanamthitta, Rubber, Stolen