HOME /NEWS /Kerala / എല്ലാത്തിനും തുടക്കമിട്ട ആ സെൽഫി; കേരളം തലകുനിച്ച ദിവസം

എല്ലാത്തിനും തുടക്കമിട്ട ആ സെൽഫി; കേരളം തലകുനിച്ച ദിവസം

നിസ്സഹായനായ മനുഷ്യനെ നോക്കുകുത്തിയാക്കിയുള്ള സെൽഫിയും ചിത്രങ്ങളും വീഡിയോകളും പ്രതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു

നിസ്സഹായനായ മനുഷ്യനെ നോക്കുകുത്തിയാക്കിയുള്ള സെൽഫിയും ചിത്രങ്ങളും വീഡിയോകളും പ്രതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു

നിസ്സഹായനായ മനുഷ്യനെ നോക്കുകുത്തിയാക്കിയുള്ള സെൽഫിയും ചിത്രങ്ങളും വീഡിയോകളും പ്രതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

  ലുങ്കി കൊണ്ട് കൈകൾ കെട്ടി നിസ്സഹയനായി നിൽക്കുന്ന ദുർബലനായ മനുഷ്യനെ പിന്നിൽ നിർത്തിക്കൊണ്ടുള്ള സെൽഫി. അടുത്ത കാലത്ത് കേരളത്തെ ഏറ്റവും അധികം വേട്ടയാടിയ ചിത്രങ്ങളിൽ ഒന്ന് ഇതായിരിക്കും. അട്ടപ്പാടിയിലെ മധുവെന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുക കൈകൾ കൂട്ടികെട്ടി നിൽക്കുന്ന ഈ ചിത്രമായിരിക്കും. 2018 ഫെബ്രുവരി 22 നാണ് പുരോഗമന കേരളം ലോകത്തിനു മുന്നിൽ തലകുനിച്ചത്. വിവേകികളും വിദ്യാഭ്യാസ സമ്പന്നരും സർവോപരി സഹജീവി സ്നേഹമുള്ളവരുമൊക്കെയെന്ന് വാഴ്ത്തപ്പെട്ട കേരളസമൂഹം ലജ്ജിച്ച് തലതാഴ്ത്തിയ ദിവസം.

  മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്കു വിധേയനാക്കിയ മനോദൗർബല്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന ദിവസം. ഇരുപത്തിയേഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ച അട്ടപ്പാടിയിലെ ചിണ്ടക്കി സ്വദേശി മധു. പിതാവിന്റെ മരണശേഷം പഠനം തുടരാനായില്ല. മരപ്പണിയിൽ പരിശീലനം നേടിയ യുവാവ് ആലപ്പുഴയിൽ ജോലിക്കു പോയെങ്കിലും അവിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റു.

  Also Read- അട്ടപ്പാടി മധു കേസിൽ മാധ്യമങ്ങൾക്ക് കോടതിയുടെ അഭിന്ദനം; പൊലീസിന് വിമർശനം

  ഇതിനു ശേഷം മനോദൗർബല്യം നേരിട്ട മധു നാട്ടിൽ തിരിച്ചെത്തിയെങ്കിലും കാടുകയറി. ഇടയ്ക്ക് നാട്ടിലിറങ്ങും. ഗുഹകളിലായിരുന്നു താമസം. ഈ കാലത്താണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നത്. മുക്കാലിയിൽ കാടിനു സമീപത്തുള്ള കടയിൽ നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അതിക്രൂരമായ മർദനം.

  Also Read- മധു വധക്കേസിൽ കൂറുമാറിയ 9 സാക്ഷികള്‍ക്കെതിരെ നടപടി

  കാട്ടിൽ നിന്നും കൈകൾ ലുങ്കികൊണ്ട് കെട്ടി, ചാക്കുകെട്ട് തലച്ചുമടായി വെച്ച് നാല് കിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്ക് ദുർബലനായ ആദാവിസാ യുവാവിനെ ആൾക്കൂട്ടം നടത്തിച്ചു. ശേഷം ഒരിക്കലും മറക്കാനും പൊറുക്കാനും കഴിയാത്ത ആൾക്കൂട്ട വിചാരണയും മർദനവും. മുക്കാലിയിലേക്കുള്ള നടത്തത്തിനിടയിലും കവലയിലും വെച്ച് മധു മർദനത്തിനിരയായി. 2.30 ന് മുക്കാലിയിലെത്തിച്ച മധുവിനെ പൊലീസെത്തി മൂന്നരയോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജീപ്പില്‍വെച്ച് മധു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

  Also Read- അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും; കൂറുമാറിയവര്‍ക്കെതിരെ നടപടി

  ഇത്രയും ക്രൂരത ആ ചെറുപ്പക്കാരനോട് ചെയ്തതും മതിയാകാതെ, നിസ്സഹായനായ മനുഷ്യനെ നോക്കുകുത്തിയാക്കിയുള്ള സെൽഫിയും ചിത്രങ്ങളും വീഡിയോകളും പ്രതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. പ്രതികളിലൊരാൾ മധുവിന് സമീപം നിൽക്കുന്ന സെൽഫി പങ്കുവെച്ചതാണ് കേസിൽ നിർണായകമായത്.

  16 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.

  കേസിൽ അമ്പരപ്പിക്കുന്ന രീതിയിൽ കൂറുമാറ്റവും  വിചാരണ വേളയിൽ കേരളം കണ്ടു. 24 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  First published:

  Tags: Attappady Madhu Murder, Madhu Murder Case