നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • COVID 19| തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ഹ​രി​യാ​ന സ്വ​ദേ​ശി​യെ കണ്ടെത്തി

    COVID 19| തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ഹ​രി​യാ​ന സ്വ​ദേ​ശി​യെ കണ്ടെത്തി

    തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍​ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

    corona

    corona

    • Share this:
      തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മു​ങ്ങി​യ ആ​ളെ പൊലീസ് അ​ന്വേ​ഷി​ച്ച്‌ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ചാ​ടി​പ്പോ​യ ഹ​രി​യാ​ന സ്വ​ദേ​ശി​യെ​യാ​ണ് പൊലീ​സ് പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍​ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

      കോ​വി​ഡ്-19 രോ​ഗ ബാ​ധ മൂ​ന്ന് പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നട​ത്തു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്നത്​. ബീച്ചുകളിലും ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
      You may also like:യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ [NEWS]ഇനിയുള്ള 30 ദിവസങ്ങൾ രാജ്യത്തിന് നിർണായകം [NEWS]യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം [NEWS]
      ഇ​റ്റ​ലി, ബ്രി​ട്ട​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍​ക്കും കേ​ര​ള​ത്തി​ലു​ണ്ടായിരുന്ന ഇ​റ്റാ​ലി​യ​ന്‍ പൗ​ര​നു​മാ​ണ് വെള്ളിയാഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.
      First published: