• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

  • Share this:

    തിരുവന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് 5:30 ഓടെ കണ്ടെത്തുകയായിരുന്നു.

    അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി ഭാര്യ ജോബി, സഹോദരൻ അജൻ ആന്റണി.

    Also read- ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി

    ഇന്നലെ തിരുവന്തപുരത്ത് നിന്നും ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിക്കുകയും, മൂന്നുപേരെ കാണാതാവുകയും ചെയ്തിരുന്നു. തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്. ഉച്ചയ്ക്ക്  ഇയാളെ കാണാതാവുകയും പിന്നീട്  മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 38 വയസ്സായിരുന്നു.

    കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും കാണാതായ മറ്റുള്ളവർ. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

    Published by:Vishnupriya S
    First published: