മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് സീനിയർ സൂപ്രണ്ട് പുഴയിൽ മരിച്ച നിലയിൽ
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് സീനിയർ സൂപ്രണ്ട് പുഴയിൽ മരിച്ച നിലയിൽ
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി ഒ യു) മാനന്തവാടി താലൂക്ക് പ്രസിഡന്റാണ്. നേരത്തെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റും സംസ്ഥാന സമിതി അംഗവും ആയിരുന്നു.
കോഴിക്കോട്: മാനന്തവാടി വിദ്യാഭ്യാസ ഉപജില്ല കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നേതാവുമായ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ചാലിയം നിർദ്ദേശിനും തീരദേശ പൊലീസ് സ്റ്റേഷനുമിടയിലായി അഴിമുഖത്തോട് ചേർന്നുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
ചെറുവണ്ണൂർ കുണ്ടായിത്തോട് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം നെടിയപറമ്പത്ത് ബാലകൃഷ്ണനെ(55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് രാത്രി മുതൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
രാത്രിയിൽ തന്നെ ബാലകൃഷ്ണന്റെ ബൈക്കും ചെരിപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പുഴയിൽ ചാടിയതാകാമെന്ന സംശയവും ശക്തമായി. എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവ് ആയിരുന്നു അദ്ദേഹം.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി ഒ യു) മാനന്തവാടി താലൂക്ക് പ്രസിഡന്റാണ്. നേരത്തെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റും സംസ്ഥാന സമിതി അംഗവും ആയിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.