നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം

  Sabarimala | മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം

  നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്

  ശബരിമല

  ശബരിമല

  • Share this:
   പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. മണ്ഡലകാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 ശനിയാഴ്ചയാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

   മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.

   ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു.

   തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ശനിയാഴ്ച ഉച്ചക്ക് 12 മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. മണ്ഡല പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല.

   ഞായറാഴ്ച രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും.

   ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍; കരിമല കാനന പാത തുറക്കും

   പത്തനംതിട്ട: ഇന്ന് മുതല്‍ ശബരിമല (Sabarimala) കൂടുതല്‍ ഇളവുകള്‍. തീര്‍ത്ഥാടകര്‍ക്ക് (Sabarimala Pilgrims) സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. പരമ്പരാഗത കരിമല (Karimala) കാനനപാത ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് ദിവസം കൊണ്ട് പാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌.

   കോവിഡ് വ്യാപനം (Covid) കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പഴയപടി പുനരാരംഭിച്ചു.

   Also Read-DYFI Lunch for Patients | 'മകളുടെ പിറന്നാളാണ്; ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ സന്തോഷം'; പൊതിച്ചോറിനൊപ്പം കത്തും പണവും

   ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി തീര്‍ത്ഥാടകരാണ് നെയ്യഭിഷേക ചടങ്ങിന് എത്തുന്നത്. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിന് വേണ്ടിയുള്ള കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടരും.
   Published by:Karthika M
   First published: