നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala | ദര്‍ശന പുണ്യത്തിനായി ആയിരങ്ങള്‍; ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

    Sabarimala | ദര്‍ശന പുണ്യത്തിനായി ആയിരങ്ങള്‍; ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

    ഇന്ന്  11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.

    ശബരിമല

    ശബരിമല

    • Share this:
      ശബരിമല: 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപ്തികുറിച്ചുകൊണ്ട് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. ശനിയാഴ്ച തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയില്‍ എത്തിയിരുന്നു. ഇന്ന്  11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും. ശേഷം നട അടയ്ക്കും.

      വൈകിട്ട് നാലിന് നട തുറക്കും. 6.30 ന് ദീപാരാധന തുടര്‍ന്ന് പടിപൂജ. അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സാമപനമാകും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.

      കഴിഞ്ഞ ബുധനാഴ്ചയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചിരുന്നു.

      Also Read-Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

      പമ്പയില്‍ എത്തിയ തങ്ക അങ്കി  പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ട് പോയത്. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തങ്ക അങ്കി സന്നിധാനത്തേക്ക് കൊണ്ട് പോയത്.
      Published by:Jayesh Krishnan
      First published: