നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും; മണ്ഡലപൂജ നാളെ

  Sabarimala | തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും; മണ്ഡലപൂജ നാളെ

  തങ്ക അങ്കി പമ്പയില്‍ എത്തിചേരുന്നതിന്റെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ ഒന്നര വരെ പമ്പ - നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ശബരിമല

  ശബരിമല

  • Share this:
   ശബരിമല: ശബരിമലയില്‍(Sabarimala) മണ്ഡലപൂജക്ക് മുന്നോടിയായുള്ള തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. മണ്ഡലകാല തീര്‍ഥാടനത്തിന് സമാപ്തി കുറിച്ചുകൊണ്ട് മണ്ഡലപൂജ നാളെ നടക്കും.

   കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. വിവിധ സ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ഘോഷയാത്രക്ക് ലഭിച്ചത്. തങ്ക അങ്കി മൂന്നു മണി വരെ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിന് വയ്ക്കും.

   പിന്നീട് അയ്യപ്പസേവ സംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിക്കും. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോകും. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്ക അങ്കി അങ്കി ചാര്‍ത്തി ദീപരാധന നടക്കും.

   Also Read-Kerala Police | നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരിപ്പിച്ചു; ആറ് ദിവസത്തിനിടെ 51 കേസ്

   നാളെ(ഡിസംബര്‍ 26) 11.50 നും 1.15നും ഇടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കും. അതേസമയം തങ്ക അങ്കി പമ്പയില്‍ എത്തിചേരുന്നതിന്റെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ ഒന്നര വരെ പമ്പ - നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.
   Published by:Jayesh Krishnan
   First published:
   )}