HOME » NEWS » Kerala » MANDHAMANGALAM CHURCH VOILENCE POLICE CASE REGISTERD AGAINST 120 PEOPLES INCLUDE PRIESTS

മാന്ദാമംഗലം പളളി സംഘര്‍ഷം: തൃശൂര്‍ ഭദ്രാസാനാധിപന്‍ ഒന്നാം പ്രതി; ചുമത്തിയത് ജാമ്യമില്ലാ കുറ്റം

ഭദ്രാസാനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി വൈദികരടക്കം 120 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

news18
Updated: January 18, 2019, 9:19 AM IST
മാന്ദാമംഗലം പളളി സംഘര്‍ഷം: തൃശൂര്‍ ഭദ്രാസാനാധിപന്‍ ഒന്നാം പ്രതി; ചുമത്തിയത് ജാമ്യമില്ലാ കുറ്റം
mandhamangalam
  • News18
  • Last Updated: January 18, 2019, 9:19 AM IST
  • Share this:
തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലുണ്ടായ യാക്കോബായ- ഓര്‍ത്തഡോക്‌സ് സംഘര്‍ഷംത്തില്‍ തൃശൂര്‍ ഭദ്രാസാനാധിപന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഭദ്രാസാനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി വൈദികരടക്കം 120 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു പള്ളിയില്‍ സംഘര്‍ഷം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പളളിയില്‍ നിന്ന് ഇറങ്ങുന്ന യാക്കോബായകാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സഭകളുടേയും നേതൃത്വങ്ങളെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ 15പേര്‍ക്ക് പരുക്കേറ്റിരുന്നു. പള്ളിക്കു മുന്‍പില്‍ തടിച്ചു കൂടിയ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളില്‍ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെ ആണ് സംഘര്‍ഷം അവസാനിച്ചത്.

Also Read: തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; 15 പേര്‍ക്ക് പരുക്കേറ്റു

കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നു വെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.

Also Read: ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു

സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘടിതമായി പള്ളിയില്‍ പ്രവേശിക്കാനെത്തി. എന്നാല്‍ പള്ളിയില്‍ നേരത്തെ തന്നെ സംഘടിച്ച യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടയിടുകയായിരുന്നു. തുടര്‍ന്നാണ് ഗേറ്റിനു പുറത്തു ഓര്‍ത്തഡോക്‌സ് വിഭാഗം പന്തല്‍ കെട്ടി സമരം ആരംഭിച്ചത്.

First published: January 18, 2019, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading