നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പോടാ പുല്ലേ'; സസ്പെൻഷനിലായതിന് പിന്നാലെ മം​ഗലപുരം എസ്ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ

  'പോടാ പുല്ലേ'; സസ്പെൻഷനിലായതിന് പിന്നാലെ മം​ഗലപുരം എസ്ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ

  വിദ്യാർത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതിനെ തുടർന്നാണ് മംഗലപുരം എസ് ഐ വി തുളസീധരൻ നായരെ സസ്‌പെൻഡ് ചെയ്തത്

  • Share this:
   തിരുവനന്തപുരം: വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് സസ്പെൻഷനിലായതിന് പിന്നാലെ തിരുവനന്തപുരം മം​ഗലപുരം (Mangalapuram) എസ് ഐ വി തുളസീധരൻ നായരുടെ വാട്സാപ്പ് സ്റ്റാറ്റസ് (Whatsapp Status) വിവാദത്തിൽ. പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ്. തള്ളവിരലുയ‍ത്തി നിൽക്കുന്ന ചിത്രത്തിന് താഴെ അടിക്കുറിപ്പായാണ് പോടാ പുല്ലേ എന്ന് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

   വിദ്യാർത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതിനെ തുടർന്നാണ് ശനിയാഴ്ച തുളസീധരൻ നായരെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അതേദിവസം രാത്രി എട്ടരയോടെയാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ഈ സ്റ്റാറ്റസ് ഇയാൾ ഇട്ടത്.   25 കാരനായ എച്ച് അനസിന് മർദ്ദനമേറ്റ സംഭവത്തിലെ പ്രതിയെയാണ് എസ് ഐ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
   അനസിനെ മ‍ർദ്ദിച്ച സംഭവത്തിൽ പരാതി സ്വീകരിക്കാൻ എസ് ഐ വിസമ്മതിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു എസ്‌ ഐയെ സസ്‌പെൻഡ് ചെയ്തത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നി‍ർദ്ദേശിച്ചിരുന്നു.

   ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥിയായ അനസിനെ കണിയാപുരം മസ്താന്‍ മുക്കില്‍ വെച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു.

   Also read- വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

   മസ്താന്‍മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വഴിയില്‍ വച്ച് അനസിനെ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതിനെ അനസ് എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന സംഘം മര്‍ദനം തുടങ്ങി. മര്‍ദനമേറ്റ് നിലത്തു വീണപ്പോള്‍ നിലത്തിട്ടു ചവിട്ടി. മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും 15 മിനിറ്റോളം ക്രൂരത തുടര്‍ന്നു.

   Also Read-Police| യുവാവിനെ ക്രൂരമായി മര്‍ദിച്ച‍ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; തിരുവനന്തപുരം മംഗലപുരം പൊലീസിന്റെ വിചിത്ര നടപടി

   പക്ഷേ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തിയത് മൂലം ഫൈസല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. വധശ്രമ കേസില്‍ പോലീസ് തിരയുന്ന പ്രതിയായിട്ട് കൂടി ഫൈസലിന് സ്റ്റേഷന്‍ ജാമ്യം കൊടുത്തതും വാര്‍ത്തയായിരുന്നു.

   നടുറോഡില്‍ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

   കോഴിക്കോട്: നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം കാട്ടുവയല്‍ കോളനിയിലെ നിധീഷ് (38) ആണ് പിടിയിലായത്. മത്സ്യകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭര്‍ത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചത്. 2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെയാണ് പ്രതി മീന്‍കടയിലെത്തി യുവതിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് മീന്‍തട്ട് തട്ടിത്തെറിപ്പിക്കുകയും സ്‌കൂട്ടര്‍ തകര്‍ക്കുകയും കരിങ്കല്ലെടുത്ത് തന്റെ ദേഹത്ത് എറിഞ്ഞതിന് ശേഷം കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

   യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒപ്പം ജോലി ചെയ്യുകയായിരുന്ന രണ്ട് യുവതികളെയും പ്രതി ആക്രമിച്ചു.
   Published by:Naveen
   First published: