• HOME
  • »
  • NEWS
  • »
  • kerala
  • »
  • മംഗലാപുരം വെടിവെയ്പ്പ്: കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഡിജിപിയുടെ നിർദേശം

മംഗലാപുരം വെടിവെയ്പ്പ്: കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഡിജിപിയുടെ നിർദേശം

കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    മംഗലാപുരം വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഡിജിപിയുടെ നിർദ്ദേശം. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. മംഗലാപുരത്ത് അറസ്റ്റിലായ മാധ്യമ പ്രവർത്തകരെ വിട്ടുകിട്ടുന്നതിനെ കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റ കർണ്ണാടക ഡിജിപിയുമായി ഫോണില്‍ സംസാരിക്കും.

    Also Read- CAA protest| News18 ക്യാമറാമാൻ‌ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

    മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ  പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.ന്യൂസ്  18 ക്യാമറാമാൻ സുമേഷ് മൊറാഴ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തിയാണ് നടപടി.

    പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഈ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
    Published by:Rajesh V
    First published: