• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kottayam| മാങ്ങ വീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു; നഷ്ടപരിഹാരത്തിന് റവന്യു വകുപ്പിനെ സമീപിക്കുമെന്ന് ഉടമ

Kottayam| മാങ്ങ വീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു; നഷ്ടപരിഹാരത്തിന് റവന്യു വകുപ്പിനെ സമീപിക്കുമെന്ന് ഉടമ

പുതിയ ഹോണ്ട അമേസ് കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകര്‍ന്നത്.

  • Share this:
    കോട്ടയം: പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ മാവില്‍ നിന്ന് മാങ്ങ വീണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു. താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകര്‍ന്നത്.

    പുതിയ ഹോണ്ട അമേസ് കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകര്‍ന്നത്. പൊതുവഴിയില്‍ നിന്ന മാവായതിനാല്‍ നഷ്ടപരിഹാരത്തിനായി റവന്യൂ വകുപ്പിനെ സമീപിക്കാനാണ് ഉടമയുടെ തീരുമാനം.

    Also Read-Attack | പരാതി നല്‍കിയതില്‍ പക; യുവാവ് ഗുണ്ടകളുമായെത്തി ഭാര്യവീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു

    Electric Scooter | ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; സാഹസികമായി രക്ഷപ്പെട്ട് ഉടമ; വാഹനം പൂര്‍ണമായും കത്തിനശിച്ചു

    ചെന്നൈ: തമിഴ്‌നാട്ടില്‍ (Tamil Nadu) വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് (Electric Scooter) തീപിടിച്ച് അപകടം(Accident). ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്ന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായ ഉടമ സാഹസികമായി രക്ഷപ്പെട്ടു.

    വാഹനത്തില്‍ തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ചാടിരക്ഷപ്പെടുകയായിരുന്നു ഉടമ. വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാര്‍ ഓടിയെത്തി തീയണച്ചു. എന്നാല്‍ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സതീഷ് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്.

    Also Read-Bus Auto Taxi Fare Hike | ബസ്, ഓട്ടോ-ടാക്സി നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പുതിയ നിരക്കുകൾ അറിയാം

    ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുള്ള നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടര്‍ന്ന് വെല്ലൂര്‍ ജില്ലയില്‍ മാര്‍ച്ചില്‍ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടില്‍ ചാര്‍ജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേര്‍പെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിരുന്നു.

    രാജ്യത്ത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പര ബാറ്ററികളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് ചില നിര്‍മ്മാതാക്കളുടെ മൂന്ന് പ്യുവര്‍ ഇവി സ്‌കൂട്ടറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളില്‍ തീപിടിത്തമുണ്ടായി.
    Published by:Jayesh Krishnan
    First published: