• HOME
  • »
  • NEWS
  • »
  • kerala
  • »
  • MANI ASANS VICTORY IN UDUMBANCHOLA A MAJORITY OF OVER A 30 K VOTES

Kerala Assembly Election Result | മണി ആശാന്‍റെ വിജയകുതിപ്പ്; ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക്

2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തവണ 1109 വോട്ടുകൾക്ക് മാത്രം വിജയിച്ച എം എം മണി ഇത്തവണ നേടിയ വമ്പൻ വിജയമാണ് ചർച്ചയാകുന്നത്...

എം.എം മണി

എം.എം മണി

  • Share this:
    മന്ത്രി എം എം മണിയുടെ വമ്പൻ വിജയത്തിന്‍റെ തിളക്കത്തിലാണ് ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലം. 2016ൽ 1109 വോട്ടുകൾക്ക് മാത്രം ജയിച്ച എം എം മണി, അഞ്ചു വർഷത്തിന് ഇപ്പുറം അതിനേക്കാൾ 37000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തകർപ്പൻ വിജയമാണ് നേടിയത്. 38305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം എം മണി വിജയിച്ചത്. യുഡിഎഫിലെ ഇ എം അഗസ്തിയെ മണി ആശാൻ തോൽപ്പിച്ചപ്പോൾ, സംസ്ഥാനത്തെ പൊതുചിത്രത്തിന് വിപരീതമായി എക്സിറ്റ് പോളുകൾക്കും ഉടുമ്പൻചോലയിൽ അടിതെറ്റി. ചില എക്സിറ്റ് പോളുകൾ എം എം മണി തോൽക്കുമെന്നാണ് പ്രവചിച്ചത്. അഞ്ചു വർഷത്തിനിടെ മന്ത്രിയെന്ന നിലയിൽ കൈവരിച്ച ജനപ്രീതി തന്നെയാണ് മണിയാശാന്‍റെ വൻ വിജയത്തിന് സഹായകരമായത്.

    കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇടതുമുന്നണി നേരിട്ട നിർണായകമായ ഉപതെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിക്കാൻ പാർട്ടി നിയോഗിച്ച മണി ആശാൻ സംഘടനയ്ക്കകത്തും പുറത്തും നേടിയ ജനപ്രീതിയിലൂടെ വൻ വിജയം സമ്മാനിക്കുകയായിരുന്നു. വൈദ്യുതി മന്ത്രിയെന്ന നിലയിൽ ശ്രദ്ധ നേടിയ പ്രകടനമാണ് എം എം മണി നടത്തിയത്. കൂടാതെ മണ്ഡലത്തിൽ ബിഡിജെഎസ് മോശം പ്രകടനവും എം എം മണിയുടെ വൻ വിജയത്തിന് സഹായകരമായി. ബിഡിജെഎസിന്റെ സന്തോഷ് മാധവനായിരുന്നു എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലർ കൂടിയ സന്തോഷിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല എന്നതും ശ്രദ്ധേയമായി.

    Also Read- Kerala Assembly Eelction Result | ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധി എഴുതി: വി എസ് അച്യുതാനന്ദൻ

    2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. രാജകുമാരി,രാജാക്കാട്, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ്​ എം.എം മണി നേടിയത്​. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ മാത്രം എല്‍.ഡി.എഫ്​ 4000ത്തില്‍ പരം വോട്ടുകള്‍ക്ക്​ മുന്നിലെത്തി.

    അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ൽ ഏറെ സീറ്റുകളിൽ വിജയിക്കുമെന്ന നിലയിലേക്കാണ് എൽഡിഎഫിന്‍റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. 12.50 വരെയുള്ള വിവരമനുസരിച്ച്‌ 92 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 46സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. രണ്ടു സീറ്റുകളില്‍ എന്‍ഡിഎയും ലീ‍ഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്.

    സംസ്ഥാന ശ്രദ്ധ ആകർഷിച്ച പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പന്‍ വിജയം ഉറപ്പിച്ചത്. വടകരയില്‍ കെ കെ രമയും വിജയം ഉറപ്പാക്കുന്ന മുന്നേറ്റം നടത്തുന്നത്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 30,000 കടന്നു. അതേസമയം മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീൽ എന്നിവർ ആദ്യ റൌണ്ട് വോട്ടെണ്ണലിൽ തിരിച്ചടി നേരിട്ടിരുന്നു.
    Published by:Anuraj GR
    First published:
    )}