നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട; എനിക്ക് നീന്താൻ പോലും അറിയില്ല'; പാലായിൽ ഉറച്ച് മാണി സി കാപ്പൻ

  'കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട; എനിക്ക് നീന്താൻ പോലും അറിയില്ല'; പാലായിൽ ഉറച്ച് മാണി സി കാപ്പൻ

  പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്.

  മാണി സി കാപ്പൻ

  മാണി സി കാപ്പൻ

  • Share this:
  കോട്ടയം: എൻ സി പി യിലെ തർക്കങ്ങൾ ക്ലൈമാക്സിലേക്ക്. നാളെ മാണി സി കാപ്പൻ മുംബയിൽ എത്തും. മറ്റന്നാൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിലപാട് അറിയിക്കും. തീരുമാനം ഇനി വൈകാൻ ആവില്ല എന്നതാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്.

  Also Read- കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു

  മുംബൈയിൽ നടക്കുന്ന ചർച്ചക്ക് മുന്നോടിയായി പാലായിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കടുത്ത നിലപാടുകൾ ആണ് മാണി സി കാപ്പൻ വ്യക്തമാക്കിയത്. "പാലാ ഞാൻ ജയിച്ച സീറ്റ് ആണ്. അത് മറ്റാർക്കും വിട്ടു കൊടുക്കില്ല. പാലായിൽ ഞാൻ തന്നെ മത്സരിക്കും " മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാണി സി കാപ്പൻ കടുത്ത നിലപാട് പറയുന്നത് എന്നതാണ് ശ്രദ്ധേയം. കുട്ടനാട് മത്സരിക്കാനുള്ള സാധ്യത മാണി സി കാപ്പൻ പൂർണമായും തള്ളിക്കളഞ്ഞു. " കുട്ടനാടും മുട്ടനാടും ഒന്നും തനിക്ക് വേണ്ട, കുട്ടനാട് പോയാൽ നീന്താൻ പോലും എനിക്കറിയില്ല" അല്പം ഹാസ്യം കലർത്തി മാണി സി കാപ്പൻ വ്യക്തമാക്കി.

  ശശീന്ദ്രനെ തള്ളി കാപ്പൻ

  ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ എൻ സി പി യിലെ ഒരു വിഭാഗം യോഗം ചേർന്നതിനെ മാണി സി കാപ്പൻ വിമർശിച്ചു. അസാധാരണ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ശശീന്ദ്രന് എതിരെ ആരെങ്കിലും പരാതി നൽകിയതായി തനിക്ക് അറിയില്ല എന്നും മാണി സി കാപ്പൻ പാലായിൽ പറഞ്ഞു..

  യുഡിഎഫ് പ്രവേശനത്തിൽ ഉടൻ തീരുമാനം

  നാളെ മുംബൈയിൽ എത്തുന്ന മാണി സി കാപ്പൻ പാലാ സീറ്റ് വിഷയത്തിൽ അന്തിമ നിലപാട് എടുക്കുമെന്നാണ് വിവരം. പാലായിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ചില കടുത്ത നിലപാടുകൾക്കുള്ള സൂചന അദ്ദേഹം നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാണി സി കാപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്.

  പാലാ സീറ്റ് തനിക്ക് തരില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാൽ "സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ എപ്പോഴും നടക്കാൻ വയ്യ, പാലായിൽ താൻ തന്നെ മത്സരിക്കും" മുബൈ ചർച്ചയിൽ ശരത് പവാർ ഇടതുമുന്നണിയിൽ തുടരണമെന്ന് മാണി സി കാപ്പനോട് ആവശ്യപ്പെട്ടാലും അദ്ദേഹം വഴങ്ങില്ല എന്നാണ് സൂചന. പാലാ സീറ്റ് കിട്ടാതെ ഇനി ഒരു ചർച്ചക്കും പ്രസക്തിയില്ല എന്നാണ് മാണി സി കാപ്പൻ പറയുന്നത്.

  ചർച്ച വഴി മുട്ടിയാൽ ഉടൻതന്നെ യുഡിഎഫ് സാധ്യത തുറന്നിടാൻ ആണ് മാണി സി കാപ്പന്റെ തീരുമാനം. വൈകാതെ അദ്ദേഹം യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചേക്കും. അങ്ങനെ വന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ കടുത്ത പോരാട്ടത്തിന് വേദിയാകും.
  Published by:Rajesh V
  First published: