നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാണി സി കാപ്പന്റെ പാർട്ടി ഇനി ഡിസികെ; എന്തുകൊണ്ട് കാപ്പൻ പ്രസിഡന്റ്‌ ആകില്ല?

  മാണി സി കാപ്പന്റെ പാർട്ടി ഇനി ഡിസികെ; എന്തുകൊണ്ട് കാപ്പൻ പ്രസിഡന്റ്‌ ആകില്ല?

  2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്നും വിജയിച്ച പിസി ജോർജിന്റെ അതേ അവസ്ഥയിലാണ് മാണി സി കാപ്പനും

  മാണി സി കാപ്പൻ

  മാണി സി കാപ്പൻ

  • Share this:
  നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിൽ പ്രവേശിച്ചത്. ഇതിന് തൊട്ടു പിന്നാലെ പാർട്ടി പ്രഖ്യാപനവും നടത്തി. എൻ സി പിയിൽ നിന്നും വിട്ടു മാറിയ മാണി സി കാപ്പൻ  പുതുതായി പ്രഖ്യാപിച്ച പാർട്ടിയുടെ പേര് നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നായിരുന്നു. ഈ പേരാണ് ഇപ്പോൾ മാറ്റി പുതിയ പേര് സ്വീകരിച്ചത്. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള അഥവാ ഡി സി കെ എന്നാണ് പാർട്ടിയുടെ പുതിയ പേര്.

  നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ പേരായ ഡെമോക്രാറ്റിക് കോൺഗ്രസ് കേരള എന്നതിലേക്ക് മാണി സി കാപ്പൻ എത്തിയത്. എൻ സി പി യുടെ പൂർണ്ണരൂപം ആയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നതുമായി ഏറെ സാമ്യം ഉണ്ടായിരുന്നു മാണി സി കാപ്പൻ രൂപീകരിച്ച പുതിയ പാർട്ടിക്ക്. ഏതായാലും പാർട്ടി രൂപീകരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം  പാർട്ടിയുടെ പേര് തന്നെ മാറ്റേണ്ട അവസ്ഥയിലായി മാണി സി കാപ്പൻ.  പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും മാണി സി കാപ്പൻ മറ്റൊരു വെല്ലുവിളി കൂടി നേരിടുന്നുണ്ട്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തെത്താൻ മാണി സി കാപ്പൻ കഴിയില്ല.

  എന്തുകൊണ്ട് മാണി സി കാപ്പൻ പ്രസിഡന്റ് ആകുന്നില്ല?

  നിയമപരമായ ചില തടസ്സങ്ങൾ ആണ് മാണി സി കാപ്പന് പാർട്ടിയുടെ പ്രസിഡന്റ് ആകാൻ തടസ്സമായി നിൽക്കുന്നത്. മാണി സി കാപ്പൻ ഇടതു മുന്നണി വിട്ടതിന് തൊട്ടുപിന്നാലെ ആണ് പാലായിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിനുമുൻപ് പാർട്ടിയുടെ പ്രഖ്യാപനം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ അംഗീകാരം നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ പാലാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആണ് മാണി സി കാപ്പൻ മത്സരിച്ചത്.

  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് എല്ലായിടത്തും മത്സരിച്ച സ്വതന്ത്ര ചിഹ്നമായ  ട്രാക്ടർ ഓടിക്കുന്ന കർഷകനായിരുന്നു മാണി സി കാപ്പനും പാലാ തെരഞ്ഞെടുപ്പിൽ ചിഹ്നമായി അപേക്ഷിച്ച് നേടിയെടുത്തത്. പാർട്ടിയുടെ രജിസ്ട്രേഷൻ നടക്കാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി കാപ്പന് മറ്റൊരു പാർട്ടിയിൽ ചേരാൻ ആകില്ല എന്നതാണ് നിയമപരമായി ഉയർന്ന തടസ്സം.

  You may also like:കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

  അതുകൊണ്ടുതന്നെ മാണി സി കാപ്പന് ഒപ്പം എൻസിപിയിൽ നിന്നും വിട്ടുവന്ന സലിം പി മാത്യുവാണ് പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് കോൺഗ്രസ് കേരളയുടെ സംസ്ഥാന അധ്യക്ഷൻ. മാണി സി കാപ്പൻ രക്ഷാധികാരിയായി പാർട്ടിയിൽ പ്രവർത്തിക്കും. ഡി സി കെ യുടെ അധ്യക്ഷ പദവിയിൽ എത്തിയാൽ മറ്റൊരു പാർട്ടിയിൽ ചേർന്നു എന്ന നിലയിൽ മാണി സി കാപ്പൻ തെരഞ്ഞെടുപ്പിൽ അയോഗ്യത നേരിടേണ്ടിവരും. നിയമവിദഗ്ധരുമായി ആലോചിച്ച്  അദ്ദേഹം പാർട്ടിയുടെ രക്ഷാധികാരി സ്ഥാനത്തേക്ക് മാറിയത്.

  നടന്നത് പിസി ജോർജ് മോഡൽ

  2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്നും വിജയിച്ച പിസി ജോർജിനും ഇതേ സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ജനപക്ഷം സെക്കുലർ രൂപീകരിച്ചെങ്കിലും പാർട്ടി ചെയർമാനായി പിസി ജോർജ് എത്തിയിരുന്നില്ല. അന്ന് പിസി ജോർജ്  ഇ കെ ഹസൻ കുട്ടിയെ ചെയർമാനാക്കി രക്ഷാധികാരി സ്ഥാനത്തേക്ക് മാറുകയായിരുന്നു.

  ഇതേ അവസ്ഥ തന്നെയാണ് മാണി സി കാപ്പൻ ഇപ്പോൾ സ്വന്തം പാർട്ടിയിൽ നേരിടുന്നത്. ഈ തിരഞ്ഞെടുപ്പിൽ തോറ്റതോടെ പിസി ജോർജ് വീണ്ടും ജനപക്ഷം സെക്കുലർ ചെയർമാനായി തിരിച്ചെത്തിയിട്ടുണ്ട്. ഏറ്റവും വിശ്വസ്തൻ എന്ന നിലയിലാണ് പാർട്ടിയിലെ മുതിർന്ന നേതാവായ സലിം പി മാത്യുവിനെ മാണി സി കാപ്പൻ പാർട്ടി പ്രസിഡന്റ് ആക്കിയത്.
  Published by:Naseeba TC
  First published:
  )}