• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാലായില്‍‌ മാണി സി കാപ്പൻ ഇടതുസ്ഥാനാർഥി ; ഇതു തുടർച്ചയായ നാലം അങ്കം

സെപ്റ്റംബർ നാലിന് എൽഡിഎഫിന്റെ പാലാ നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

news18
Updated: August 28, 2019, 4:10 PM IST
പാലായില്‍‌  മാണി സി കാപ്പൻ ഇടതുസ്ഥാനാർഥി ; ഇതു തുടർച്ചയായ നാലം അങ്കം
മാണി സി. കാപ്പൻ
news18
Updated: August 28, 2019, 4:10 PM IST
കോട്ടയം: പാലായിലെ ഇടതുമുന്നണി സ്ഥാനാർഥിയായി എൻസിപി നേതാവ് മാണി സി കാപ്പന്റെ പേര് ഇടതുമുന്നണിയോഗം അംഗീകരിച്ചു. സെപ്റ്റംബർ നാലിന് എൽഡിഎഫിന്റെ പാലാ നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർച്ചയായ നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്. നേരത്തെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ചേർന്ന എൻസിപി യോഗത്തിൽ മാണി സി കാപ്പന്റെ പേര് മാത്രമേ ഉയർന്നുള്ളൂ. അദ്ദേഹം മണ്ഡലത്തിൽ സുപരിചിതനാണെന്ന് യോഗം വിലയിരുത്തി.

എൻസിപി സംസ്ഥാന ട്രഷററാണ് മാണി സി കാപ്പൻ. നടനും ചലച്ചിത്രനിർമാതാവും സംവിധായകനും മുൻ രാജ്യാന്തര വോളി താരവുമാണ് മാണി സി കാപ്പൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2006 മുതൽ പാലായിൽ കെ എം മാണിയുടെ എതിരാളിയാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 4703 വോട്ടിനാണ്‌ കെ എം മാണിയോട് തോറ്റത്. 2011ൽ മാണിയോട് തോറ്റത് 5259 വോട്ടിനായിരുന്നു. ഇതിന് മുൻപ് 2006ൽ ആദ്യമായി മത്സരിക്കുമ്പോൾ മാണിയോട് തോറ്റത് 7759 വോട്ടിനും.

ഓരോ തവണയും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ മാണി സി കാപ്പന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ നാലാമങ്കത്തിൽ തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് അദ്ദേഹം ഇറങ്ങുന്നത്. അതേസമയം, 2006 മുതൽ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാണി സി കാപ്പൻ മണ്ഡലത്തിൽ സജീവമല്ലെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നുണ്ട്.

Loading...

First published: August 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...