HOME » NEWS » Kerala » MANI C KAPPAN LEADS WITH A 10K MARGIN IN PALA CAUSING A HUGE SETBACK TO JOSE K MANI

Kerala Assembly Election Result | പാലയിൽ ജോസ് കെ. മാണിക്ക് തിരിച്ചടി; മാണി സി കാപ്പന്റെ ലീഡ് 10000 കടന്നു

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ തരിച്ചടി തന്നെ ഇക്കുറിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് നേതൃത്വം.

News18 Malayalam | news18-malayalam
Updated: May 2, 2021, 11:51 AM IST
Kerala Assembly Election Result |  പാലയിൽ ജോസ് കെ. മാണിക്ക് തിരിച്ചടി; മാണി സി കാപ്പന്റെ ലീഡ് 10000 കടന്നു
Jose K Mani, Mani C Kappan
  • Share this:
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി എൻ.സി.കെയുടെ മാണി സി.കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ തരിച്ചടി തന്നെ ഇക്കുറിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് നേതൃത്വം.  അതേസമയം കോട്ടയം ജില്ലയിൽ അഞ്ച് സീ‌റ്റുകളിൽ ലീഡ് നിലനിർത്തി എൽ.ഡി.എഫാണ് മുന്നിൽ.

കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന മാണി.സി കാപ്പൻ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോൺഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.  തുടർന്ന് ജോസ് കെ മാണി എൽഡിഎഫിലേക്കും മാണി സി കാപ്പാൻ യുഡിഎഫിലേക്കും ചേക്കേറുകയായിരുന്നു.

ലീഡ് @11 AM

കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് രണ്ടാം റൗണ്ടിൽ 2480 വോട്ടിനു ലീഡ് ചെയ്യുന്നു.

ഇടുക്കി എൽഡിഎഫ് 4633 വോട്ടിന്റെ ലീഡ്

ഉടുമ്പൻചോല എൽഡിഎഫ് 23,301 ലീഡ്

പീരുമേട് യുഡിഎഫ് 1788 ലീഡ്

ദേവികുളം എൽഡിഎഫ് 4073

വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 2376 വോട്ടിനു ലീഡ് ചെയ്യുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ 4724 വോട്ടിനു ലീഡ് ചെയ്യുന്നു. അരുവിക്കര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ 1215 വോട്ടിനു മുന്നില്‍ (നാലാം റൗണ്ട്). വയനാട്ടിൽ മാനന്തവാടിയിൽ LDF ലെ ഒ ആർ കേളു എം. എൽ 10000 ത്തിന്റെ ലീഡിലേക്ക്.
Published by: Aneesh Anirudhan
First published: May 2, 2021, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories