നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയിൽ അപാകത തോന്നി; മുട്ടിൽ സന്ദർശനം അറിഞ്ഞത് ടിവിയിൽ നിന്ന്': മാണി സി കാപ്പൻ

  'പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയിൽ അപാകത തോന്നി; മുട്ടിൽ സന്ദർശനം അറിഞ്ഞത് ടിവിയിൽ നിന്ന്': മാണി സി കാപ്പൻ

  ഇതാദ്യമായാണ് കാപ്പൻ യുഡിഎഫിലെ ഒരു പ്രശ്നത്തിൽ പരസ്യ വിമർശനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്.

  മാണി സി കാപ്പൻ

  മാണി സി കാപ്പൻ

  • Share this:
  കോട്ടയം:  പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമർശിച്ച് യുഡിഎഫ് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പൻ രംഗത്ത്. കോൺഗ്രസ് നേതൃത്വം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല. അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്ന് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാണി സി കാപ്പൻ തുറന്നടിച്ചു.  ഇക്കാര്യത്തിൽ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും മാണി സി കാപ്പൻ തുറന്നുപറഞ്ഞു.

  ഇതാദ്യമായാണ് കാപ്പൻ യുഡിഎഫിലെ ഒരു പ്രശ്നത്തിൽ പരസ്യ വിമർശനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാണി സി കാപ്പൻ നിലപാട് തുറന്നുപറഞ്ഞത്. വി ഡി സതീശൻ നല്ല നേതാവാണ് എന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനമാണ് വി ഡി സതീശൻ നിയമസഭയിൽ കാഴ്ചവെക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു.

  അതേസമയം  കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത രീതിയോട് മാണി സി കാപ്പൻ പൂർണമായും യോജിപ്പ് പ്രകടിപ്പിച്ചു. എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തത് എന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. നേതൃത്വത്തിൽ പല തട്ടിലുമുള്ള ഗ്രൂപ്പ് പോര് പ്രതിസന്ധി ആകില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ താഴെതട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചതായും ഇതിനെ സ്വാഗതം ചെയ്യുന്നതായും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ അടക്കം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നതായി തനിക്ക് നേരിട്ട് അനുഭവമുണ്ട്.

  മുട്ടിൽ മരംമുറിയിലെ യുഡിഎഫ് സംഘം; എല്ലാം അറിഞ്ഞത് ടിവിയിൽ നിന്ന് കാപ്പൻ

  വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത രീതിയിൽ അതൃപ്തി പരസ്യമാക്കിയ ശേഷമാണ് മാണി സി കാപ്പൻ യുഡിഎഫ് നേതൃത്വം എടുത്ത മറ്റൊരു തീരുമാനത്തിൽ കൂടി തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘം വയനാട്  സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പന്റെ വിമർശനം. യുഡിഎഫ് സംഘം മുട്ടിൽ സന്ദർശിച്ചത് താൻ ടിവിയിലൂടെ ആണ് അറിഞ്ഞത് എന്ന് മാണി സി കാപ്പൻ തുറന്നടിച്ചു. തന്നോട് യുഡിഎഫ് നേതൃത്വത്തിലെ ആരും മുട്ടിൽ സന്ദർശിക്കുന്നതിനായി പറഞ്ഞില്ല. എന്ത്‌ കൊണ്ടാണ് പറയാഞ്ഞത് എന്ന് അറിയില്ല.

  Also Read- മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ

  ഇനി ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചോദിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫ് കൺവീനറേ തെരഞ്ഞെടുക്കുമ്പോൾ കൂടിയാലോചന ഉണ്ടാകണം. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പിന്നാലെ യുഡിഎഫ് കൺവീനറെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയത്.

  കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത മാതൃകയിൽ എല്ലാവരുമായും കൂടിയാലോചന നടത്തണമെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടു.  നേരത്തെ മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയത് അന്നു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടൽ കൊണ്ടു കൂടിയായിരുന്നു. അന്ന് രമേശ് ചെന്നിത്തലയാണ് മാണി സി കാപ്പന്റെ പാർട്ടിക്ക് രണ്ട് നിയമസഭാ സീറ്റ് നൽകാനും നീക്കം നടത്തിയത്.

  Also Read- സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്

  എലത്തൂരിലെ സീറ്റ് മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത ആശയ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ നീക്കിയ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മാണി സി കാപ്പൻ രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം മികച്ചത് ആയിരുന്നു എന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
  Published by:Rajesh V
  First published:
  )}