നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാ​ലാ സീ​റ്റി​ല്‍ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്'; ഇ​ട​തു മു​ന്ന​ണി​യി​ല്‍ വി​ശ്വാ​സ​മെ​ന്ന് മാ​ണി.സി.കാ​പ്പ​ന്‍

  'പാ​ലാ സീ​റ്റി​ല്‍ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്'; ഇ​ട​തു മു​ന്ന​ണി​യി​ല്‍ വി​ശ്വാ​സ​മെ​ന്ന് മാ​ണി.സി.കാ​പ്പ​ന്‍

  ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു മു​ന്ന​ണി​യി​ല്‍ വി​ശ്വാ​സ​മാണെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍

  മാണി സി കാപ്പൻ

  മാണി സി കാപ്പൻ

  • Last Updated :
  • Share this:
   കോട്ടയം: പാ​ലാ സീ​റ്റി​ന്‍റെ കാര്യത്തിൽ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന് എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന്‍. ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു മു​ന്ന​ണി​യി​ല്‍ വി​ശ്വാ​സ​മാണെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ എ​ന്‍​സി​പി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു.

   അതേസമയം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​ക്കാ​ന്‍ വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​നം ത​ദ്ദേ​ശ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മു​ന്ന​ണി​ക്കു ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാണ് ഇടതുപക്ഷത്തിന്‍റെ വി​ല​യി​രു​ത്ത​ല്‍.

   Also Read Kerala Congress| എന്തൊരു സ്പീഡ്! കേരളാകോൺഗ്രസ് ഉപാധികളില്ലാതെ ഒമ്പതാം നാൾ ഇടതുമുന്നണിയിൽ; 10 കാര്യങ്ങൾ

   വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ്‌ തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ്‌ ജോസ്‌ കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്‌ (എം) എത്തുന്നത്‌.

   ഉ​പാ​ധി​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​ട​തു​പ​ക്ഷ​മാ​ണു ശ​രി​യെ​ന്നു പ​റ​ഞ്ഞു വ​രു​ന്ന പാ​ര്‍​ട്ടി​യെ പു​റ​ത്തു​നി​ര്‍​ത്തി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഘ​ട​ക​ക്ഷി​യാ​ക്കണമെന്നായിരുന്നു സിപിഎമ്മിന്റെ അഭിപ്രായം. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും കൂ​ടി അനുകൂലിച്ചതോടെ മ​റ്റു പാ​ര്‍​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും മു​ന്ന​ണി പ്ര​വേ​ശ​നം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
   Published by:user_49
   First published:
   )}