പാലാ ഉപതെരഞ്ഞെടുപ്പ്: എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് മാണി സി കാപ്പൻ
ബിജെപിയുമായി ചേർന്ന് യുഡിഎഫ് നടത്തിയ വോട്ട് മറിക്കൽ ധാരണ നടന്നില്ലെന്നും കേരള കോൺഗ്രസ് രണ്ടു കഷണം ആകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
news18
Updated: September 23, 2019, 9:17 PM IST

മാണി സി കാപ്പൻ
- News18
- Last Updated: September 23, 2019, 9:17 PM IST
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ. പാലായിൽ വോട്ടെടുപ്പ് അവസാനിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാണി സി കാപ്പൻ ഇങ്ങനെ പറഞ്ഞത്.
പോളിംഗ് ശതമാനം ഉയരാത്തത് എൽഡിഎഫിന് ഗുണം ചെയ്യും. പോളിംഗ് 78 ശതമാനം വരെ ഉയർന്നിരുന്നുവെങ്കിലും വിജയം എൽഡിഎഫിന് തന്നെയായിരിക്കും. ബിജെപിയുമായി ചേർന്ന് യുഡിഎഫ് നടത്തിയ വോട്ട് മറിക്കൽ ധാരണ നടന്നില്ലെന്നും കേരള കോൺഗ്രസ് രണ്ടു കഷണം ആകുമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ പോളിംഗ് ശതമാനം കുറഞ്ഞു, നല്ലത് ആരുടെ സമയം?
അതേസമയം, പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 179107 വോട്ടര്‍മാരില്‍ 127939 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 65203 പേര് പുരുഷന്മാരും 62736 പേര് സ്ത്രീകളുമാണ്. പുരുഷന്മാരില് 74.32 ശതമാനം പേരും സ്ത്രീകളില്‍ 68.65 ശതമാനം പേരും വോട്ടു ചെയ്തു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്.
പോളിംഗ് ശതമാനം ഉയരാത്തത് എൽഡിഎഫിന് ഗുണം ചെയ്യും. പോളിംഗ് 78 ശതമാനം വരെ ഉയർന്നിരുന്നുവെങ്കിലും വിജയം എൽഡിഎഫിന് തന്നെയായിരിക്കും. ബിജെപിയുമായി ചേർന്ന് യുഡിഎഫ് നടത്തിയ വോട്ട് മറിക്കൽ ധാരണ നടന്നില്ലെന്നും കേരള കോൺഗ്രസ് രണ്ടു കഷണം ആകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.